ശ്രീലങ്കയിൽ മഴ: 15 മരണം

Tuesday 04 June 2024 8:05 AM IST

കൊളംബോ: ശ്രീലങ്കയിൽ കനത്ത മഴയിൽ 15 മരണം. 13,​000ത്തിലേറെ പേരെ മാറ്റിപ്പാർപ്പിച്ചു. തലസ്ഥാനമായ കൊളംബോയിലാണ് കൂടുതൽ നാശനഷ്ടം. ഞായറാഴ്ച പുലർച്ചെ മുതൽ 300 മില്ലിമീറ്റ‌റിലേറെ മഴയാണ് കൊളംബോയിൽ ലഭിച്ചത്. രാജ്യത്തിന്റെ പലയിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 150 മില്ലിമീറ്ററിലേറെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം ഇന്നലെ അവധിയായിരുന്നു. തെക്കൻ ശ്രീലങ്കയിലേക്കുള്ള എക്‌സ്‌പ്രസ് വേ അടച്ചു. ട്രെയിൻ ഗതാഗതത്തെയും ബാധിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിന് നേവിയെ ചുമതലപ്പെടുത്തി. ഇതിനിടെ, കൊളംബോ അടക്കം 15 ജില്ലകളിൽ ഡെങ്കിപ്പനി വ്യാപിക്കാൻ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

Advertisement
Advertisement