കേരളത്തിൽ വിജയം ഉറപ്പിച്ച് രണ്ട് യുഡിഎഫ് സ്ഥാനാർത്ഥികൾ, കൊല്ലത്ത് ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയിൽ സിപിഎം

Tuesday 04 June 2024 9:30 AM IST

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി ഒരുമണിക്കൂർ പിന്നിടുമ്പോൾ കേരളത്തിൽ യുഡിഎഫിലെ രണ്ട് സ്ഥാനാർത്ഥികൾ ഏറക്കുറെ വിജയം ഉറപ്പിച്ച് മുന്നേറുകയാണ്. കൊല്ലത്തെ എൻകെ പ്രേമചന്ദ്രനും, ഇടുക്കിയിലെ ഡീൻ കുര്യാക്കോസുമാണ് ജയം ‌ഏറക്കുറെ ഉറപ്പിച്ച് മുന്നേറുന്നത്.

ഇവരുടെ ലീഡ് പതിനായിരം കടന്നിട്ടുണ്ട്. കൊല്ലത്തെ എൻകെ പ്രേമചന്ദ്രന് 11486 വാേട്ടിന്റെ ലീഡുണ്ട്. എതിൽ സ്ഥാനാർത്ഥിയും എംഎൽഎയുമായ സിപിഎമ്മിലെ മുകേഷ് ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയാണ്.പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ മാത്രമാണ് മുകേഷ് നാമമാത്രമായ ലീഡ് നേടിയത്. മെഷീനിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ചിത്രം മാറി. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് 10825 വാേട്ടിന്റെ ലീഡുണ്ട്.

ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ കേരളത്തിൽ യുഡിഎഫിന് വ്യക്തമായ ലീഡുണ്ട്. ഏഴുസീറ്റിൽ മാത്രമാണ് എൽഡിഎഫ് ലീഡുചെയ്യുന്നത്. എൻഡിഎയ്ക്ക് ലീഡ് തൃശൂരിൽ മാത്രമാണ് . വടകരയിലും തൃശൂരിലും തിരുവനന്തപുരത്തും ശക്തമായ മത്സരമാണ്. വടകരയിൽ ഷാഫി പറമ്പിലിനാണ് ലീഡ്. തൃശൂരും തിരുവനന്തപുരത്തും ആറ്റിങ്ങലിലും ലീഡ് നില മാറിമറിയുകയാണ്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ സുരേഷ് ഗോപി മൂവായിരത്തിലധികം വോട്ടുകൾക്കാണ് മുന്നിലാണ്.ആലത്തൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ 767 വോട്ടുകൾക്ക് മുന്നിലാണ്. കണ്ണൂരിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പിന്നിലാണ്. 945 വോട്ടുകളാണ് പി ജയരാജന്റെ ലീഡ്.

Advertisement
Advertisement