മോദി പിന്നിൽ, എൻഡിഎയെ വിറപ്പിച്ച് ഇന്ത്യസഖ്യം, മൂന്നാം ഊഴം സ്വപ്നത്തിൽ മാത്രമാകുമോ?

Tuesday 04 June 2024 9:50 AM IST

ന്യൂഡൽഹി:ദേശീയതലത്തിൽ എൻഡിഎയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തി ഇന്ത്യ സഖ്യം. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ എൻഡിഎ സഖ്യത്തിന് 265 സീറ്റുകളിൽ മാത്രമാണ് ലീഡ്. ഇന്ത്യസഖ്യത്തിന് 229 സീറ്റുകളുടെ ലീഡുണ്ട്. മറ്റുള്ളവർ ഇരുപത് സീറ്റുകളിലും ലീഡുചെയ്യുന്നുണ്ട്.

ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിലാണ്.ആറായിരം വോട്ടുകൾക്കാണ് മോദി പിന്നിൽ. ആദ്യ റൗണ്ടുകൾ മാത്രമാണ് ഇവിടെ എണ്ണിത്തുടങ്ങിയത്. അതേസമയം, മോദിയുടെ ഗുജറാത്തിൽ കോൺഗ്രസ് ശക്തമായ മത്സരം കാഴ്ചവയ്ക്കുകയാണെന്നാണ് റിപ്പോർട്ട്. ഇവിടെ എട്ടുസീറ്റുകളിൽ കോൺഗ്രസ് ലീഡുചെയ്യുകയാണ്. ഇതിൽ പലയിടങ്ങളിലും വ്യക്തമായ ലീഡാണെന്നാണ് റിപ്പോർട്ട്.

ഉത്തർപ്രദേശിലും, ബീഹാറിലും ഇന്ത്യസഖ്യത്തിനാണ് മുന്നേറ്റം. എന്നാൽ രാജസ്ഥാനിലും കർണാടകത്തിലും എൻഡിഎയ്ക്കാണ് മുന്നേറ്റം. തമിഴ്‌നാട്ടിലും ഇന്ത്യാസഖ്യമാണ് ഇപ്പോൾ നമ്പർവൺ. പശ്ചിമബംഗാളിൽ തൃണമൂലിനാണ് മേൽകൈ.

Advertisement
Advertisement