വിജയം സർക്കാരിനെതിരെയുളള ഉത്തരം, ഹൈബി ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് ഭാര്യ

Tuesday 04 June 2024 1:11 PM IST

കൊച്ചി: യുഡിഎഫ് സ്ഥാനാ‌ർത്ഥി ഹൈബി ഈഡന് ജനങ്ങൾ കൊടുത്ത വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് ഭാര്യ അന്ന ലിൻഡ. തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോകുമ്പോൾ ജനങ്ങൾ പോസിറ്റീവായാണ് പ്രതികരിച്ചതെന്ന് അവർ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവന്നതിനെ തുടർന്ന് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അന്ന ലിൻഡ.

'നല്ല സന്തോഷമുണ്ട്. ജനങ്ങൾ മുഴുവൻ പോസിറ്റീവായിരുന്നു. പ്രചരണത്തിന് പോകുമ്പോൾ എപ്പോഴും ജനങ്ങളിൽ നിന്ന് നല്ല രീതിയിലുളള പ്രതികരണമാണ് ലഭിച്ചതെന്ന് ഹൈബി എപ്പോഴും പറയുമായിരുന്നു. തുടക്കം മുതലേ നല്ല ലീഡുമായാണ് ഹൈബി മുന്നേറുന്നത്, ഇനിയൊരു മാ​റ്റം പ്രതീക്ഷിക്കുന്നില്ല. വിദേശരാജ്യങ്ങളിൽ പോയവരും പഠിക്കാൻ പോയ കുട്ടികളും അങ്ങനെ എല്ലാവരും വന്ന് ഞങ്ങൾക്ക് വോട്ട് ചെയ്തു. അവർക്ക് തന്നെയാണ് ഏ​റ്റവും അധികം നന്ദി പറയുന്നത്.

രാഷ്ട്രീയപരമായ മാ​റ്റം ജനങ്ങൾ ആഗ്രഹിച്ചിട്ടുണ്ട്. സർക്കാരിനെതിരെയുളള ഒരു ഉത്തരമാണ് ഈ മാ​റ്റം. എക്സി​റ്റ് പോളുകളെല്ലാം തെ​റ്റാണെന്ന് തെളിയിക്കുന്ന മാ​റ്റമാണ് കാണുന്നത്. എക്സി​റ്റ് പോളല്ല എക്സാ​റ്റ് പോളായ ഈ ഫലമാണ് സത്യം. എന്തായാലും നല്ല ഭൂരിപക്ഷമുണ്ടാകും. ഹൈബി എന്നും ഒരു സ്ഥാനാർത്ഥിയാണ്. അദ്ദേഹത്തെ വിശ്വസിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും നിരവധി ആവശ്യങ്ങൾക്കായി വീട്ടിലേക്ക് ഒരുപാട് ആളുകൾ എത്തിയിരുന്നു. അപ്പോഴാണ് ജനങ്ങൾക്ക് ഹൈബിയോടുളള സ്‌നേഹവും വിശ്വാസവും മനസിലായത്. ഈ വലിയ വിശ്വാസം ഹൈബിക്കും ഞങ്ങൾക്കും ബാധ്യതയാണ്. കാരണം ഇത്രയും ആളുകൾ ഹൈബിക്ക് കൊടുത്ത വിശ്വാസം കാത്തുസൂക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്തം ഉണ്ട്. ഹൈബി തീർച്ചയായിട്ടും അത് ചെയ്യും'- അന്ന ലിൻഡ പറഞ്ഞു.

പുറത്തുവരുന്ന വിവരങ്ങളുനസരിച്ച് ഹൈബി ഈഡൻ രണ്ട് ലക്ഷത്തിന്റെ ലീഡുമായാണ് മുന്നേറുന്നത്,

Advertisement
Advertisement