'പെൺകുഞ്ഞിന്റെ അച്ഛനാകണം' വരുൺ ധവാന്റെ ആഗ്രഹം സഫലമായി

Wednesday 05 June 2024 1:00 AM IST

ബോളിവുഡ് താരം വരുൺ ധ വാനും ഭാര്യ നടാഷ ദലാലിനും പെൺകുഞ്ഞ് പിറന്നു. വരുണിന്റെ പിതാവും സംവിധായകനുമായ ഡേവിഡ് ധവാൻ ആണ് ഇക്കാര്യം അറിയിച്ചത്.തന്റെ സന്തോഷം പങ്കുവച്ച് സമൂഹമാദ്ധ്യമത്തിൽ വരുൺ ധവാൻ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. പെൺകുഞ്ഞിന്റെ അച്ഛനാകണം എന്ന് വരുൺ ധവാൻ മുൻപൊരിക്കൽ പറഞ്ഞ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു. വിവാഹത്തിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. എന്റെ മാതാപിതാക്കൾ വളരെ ഉറച്ച ദാമ്പത്യ ബന്ധം പുലർത്തുന്നവരാണ്. എനിക്കും വിവാഹം ചെയ്യണം. എനിക്ക് കുഞ്ഞുങ്ങൾ വേണം. എനിക്കൊരു പെൺകുഞ്ഞ് വേണം. എന്നായിരുന്നു കോഫി വിത്ത് കരൺ ഷോയിൽ വരുൺ ധവാൻ പറഞ്ഞത്. 2021ൽ ആയിരുന്നു വരുൺ ധവാനും ഫാഷൻ ഡിസൈനർ നടാഷ ദലാലും വിവാഹിതരാകുന്നത്. സ്കൂൾ കാലം മുതൽ സുഹൃത്തുക്കളായ ഇരുവരും വർഷങ്ങളോളം പ്രണയിച്ച ശേഷമാണ് വിവാഹം ചെയ്തത്.

Advertisement
Advertisement