അടിച്ചു കേറി വാ , കൂട്ടുകാർക്കൊപ്പം ഗോപി സുന്ദർ

Wednesday 05 June 2024 12:35 AM IST

സുഹൃത്തുക്കൾക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. 'എന്റെ ജീവിതം, എന്റെ നിയമങ്ങൾ' എന്നാണ് ചിത്രത്തിന് നൽകുന്ന അടിക്കുറിപ്പ്. സുഹൃത്തുക്കളായ പ്രിയ നായർ, ബിഗ് ബോസ് മത്സരാർത്ഥി ഹനാൻ ഹമീദ്, അദ്വൈത് പദ്മകുമാർ, നടി അഞ്ജന മോഹൻ എന്നിവരാണ് പുതിയചി ത്രത്തിൽ. ഗോപിസുന്ദർ ആരെയും ടാഗ് ചെയ്തിട്ടില്ല. നിരവധി കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്.

മൂന്നു ദിവസങ്ങൾക്ക് മുൻപായിരുന്നു ഗോപിസുന്ദറുടെ ജന്മദിനം. ജന്മദിനത്തിൽ പ്രിയ നായർ (മയോനി) എന്ന സുഹൃത്ത് പരമ്പരാഗത കേരളീയ വസ്ത്രം ധരിച്ച് ഗോപി സുന്ദറിനൊപ്പം നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ഡ്രൈ ഫ്രൂട്ട്സ് അടങ്ങിയ ഗിഫ്റ്റ് ഹാമ്പറായിരുന്നു താരനായർ എന്ന സുഹൃത്തിന്റെ സമ്മാനം. എന്നും കൂടെയുണ്ടായതിന് നന്ദി അറിയിച്ചു കൊണ്ടായിരുന്നു താരയുടെ കുറിപ്പ്, ഗോപി സുന്ദറിനൊപ്പം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിന് പിന്നാലെ ഏറെ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട് ഗായിക അദ്വൈത പദ്മകുമാറിന്. വൃന്ദാവനം സന്ദർശിക്കാൻ ഗോപിസുന്ദറിനൊപ്പം അദ്വൈത പോയിരുന്നു. ഗോപിസുന്ദർ സംഗീതം നൽകിയ ആൽബത്തിലൂടെയാണ് അദ്വൈത പിന്നണി ഗാനരംഗത്തേക്ക് വരുന്നത്. മുൻപ് ഗായിക അഭയ ഹിരൺമയിയുമായുള്ള ലിവിങ് റിലേഷൻഷിപ്പിലായിരുന്നു ഗോപി സുന്ദർ. തങ്ങൾ പ്രണയത്തിലാണെന്ന് ആരാധകരെ അറിയിച്ച് ഗായിക ഗോപി സുന്ദറും അമൃത സുരേഷും പിന്നീട് രംഗത്തു വന്നിരുന്നു. ഇരുവരും വേർ പിരിഞ്ഞുവെന്ന അഭ്യൂഹം ശക്തമാണ്.

Advertisement
Advertisement