കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Wednesday 05 June 2024 12:52 AM IST

ആലപ്പുഴ: വെണ്മണിയിൽ കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ക്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ ലഹരിമരുന്ന് പരിശോധനയിലാണ് ചെങ്ങന്നൂർ മുനിസിപ്പാലിറ്റി 8 ാം വാർഡിൽ മലയിൽ പുത്തൻ വീട്ടിൽ കാത്തു എന്നുവിളിക്കുന്ന കാർത്തിക് ( 20) ചെങ്ങന്നൂർ മുനിസിപ്പാലിറ്റി 8 ാം വാർഡിൽ കൈലാത്ത് വീട്ടിൽ ജോബിൻ ജേക്കബ്ബ് (26) എന്നിവരെ കോടുകുളഞ്ഞി ഫെഡറൽ ബാങ്ക് ജംഗ്ഷന് സമീപം വച്ച് 6 കിലോയോളം കഞ്ചാവുമായി പിടികൂടിയത്.

Advertisement
Advertisement