ഇതിലും വലിയ വിജയം പ്രതീക്ഷിച്ചിരുന്നു:കെ.സുധാകരൻ

Tuesday 04 June 2024 10:33 PM IST

കണ്ണൂർ: പ്രതീക്ഷിച്ച ലീഡ് നേടിയില്ലെങ്കിലും വിജയത്തിൽ സംതൃപ്തനാണെന്ന് കെ.സുധാകരൻ. തനിക്കെതിരേ തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങളാണ് ഉന്നയിച്ചത്. വിളിച്ചാൽ കിട്ടില്ല.പാർലമെന്റിൽ ഇല്ല തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. അതിന് മറുപടിയായുള്ള ലഘുലേഖ എല്ലാ വീടുകളിലും എത്തിച്ചിരുന്നെങ്കിലും കുറച്ച് വൈകിപ്പോയതിനാൽ ജനങ്ങൾക്ക് പൂർണമായും മനസ്സിലാക്കാൻ സാധിച്ചില്ല. ജനങ്ങളുടെ എന്താവശ്യത്തിനും കൂടെയുള്ളയാളാണ് ഞാൻ. കരകാണാതെ ഉഴറിയ എത്രയോ കുടുംബത്തെ ഞാൻ സാധിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഒറ്റപ്പെടുത്താൻ കള്ളപ്രചരണം കൊണ്ട് സാധിക്കില്ല. കൂട്ടായ്മയുടെ വിജയമാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ പ്രതീക്ഷയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും. സുരേഷ് ഗോപി പിണറായി വിജയന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന ഉറപ്പിന്റെ ബലത്തിലാണ് വിജയിച്ചിരിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

Advertisement
Advertisement