മോദിക്ക് മൂന്നാമൂഴം, തിളങ്ങി ഇന്ത്യ സഖ്യം, മോദി​ ഉടൻ രാഷ്ട്രപതി​യെ കാണും, രാഹുലിന് വൻ ഭൂരിപക്ഷത്തിൽ ഇരട്ട ജയം

Wednesday 05 June 2024 4:25 AM IST

 സ്‌മൃതിയടക്കം നാല് കേന്ദ്രമന്ത്രിമാർക്ക് തോൽവി

 മോദിയുടെ ഭൂരിപക്ഷം ഇടിഞ്ഞു

ന്യൂ​ഡ​ൽ​ഹി​:​ ​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​ ​ആ​ഞ്ഞ​ടി​ച്ചു.​ ​ഉ​ത്ത​ർ​പ്ര​ദേ​ശ് ​അ​ട​ക്കം​ ​കോ​ട്ട​ക​ളും​ ​ബി.​ജെ.​പി​ ​ക​ണ​ക്കു​കൂ​ട്ട​ലും​ ​അ​ടി​തെ​റ്റി.​ ​എ​ങ്കി​ലും​ ​കേ​വ​ല​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടി​ ​എ​ൻ.​ഡി.​എ​ ​തു​ട​‌​ർ​ച്ച​യാ​യി​ ​മൂ​ന്നാ​മ​തും​ ​കേ​ന്ദ്ര​ത്തി​ൽ​ ​അ​ധി​കാ​ര​ത്തി​ലേ​ക്ക്.​ 294 ​സീ​റ്റാ​ണ് ​മു​ന്ന​ണി​ക്ക്.​ ​കേ​വ​ല​ ​ഭൂ​രി​പ​ക്ഷ​ത്തി​ന് 272​ ​മ​തി.​ 240​ ​സീ​റ്റു​മാ​യി​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ക​ക്ഷി​യാ​യ​ ​ബി.​ജെ.​പി​ക്ക് ​ഒ​റ്റ​യ്‌​ക്ക് ​കേ​വ​ല​ ​ഭൂ​രി​പ​ക്ഷ​മി​ല്ല.
​​ 237​ ​സീ​റ്റു​ള്ള​ ​ഇ​ന്ത്യ​ ​മു​ന്ന​ണി​ ​എ​ൻ.​ഡി.​എ​യി​ലു​ള്ള​ ​ച​ന്ദ്ര​ബാ​ബു​ ​നാ​യി​ഡു​വി​നെ​യും​ ​നി​തീ​ഷ്‌​കു​മാ​റി​നെ​യും​ ​പാ​ട്ടി​ലാ​ക്കാ​മെ​ന്ന​ ​ക​ണ​ക്കു​കൂ​ട്ട​ലി​ൽ​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​ര​ണ​ ​നീ​ക്കം​ ​സ​ജീ​വ​മാ​ക്കി.​ ​ഈ​ ​നീ​ക്ക​ത്തി​ൽ​ ​വീ​ഴാ​തി​രി​ക്കാ​ൻ​ ​മോ​ദി​യും​ ​അ​മി​ത് ​ഷാ​യും​ ​ജെ.​ഡി.​യു​ ​നേ​താ​വ് ​നി​തീ​ഷി​നെ​യും​ ​ടി.​ഡി.​പി​ ​നേ​താ​വ് ​ച​ന്ദ്ര​ബാ​ബു​ ​നാ​യി​ഡു​വി​നെ​യും​ ​ ജെ.ഡി​.എസ് നേതാവ് കുമാരസ്വാമി​യെയും ബ​ന്ധ​പ്പെ​ട്ടു.
ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ലു​മ​ണി​ക്ക് ​ന​ട​ക്കു​ന്ന​ ​എ​ൻ.​ഡി.​എ​യു​ടെ​ ​നി​ർ​ണാ​യ​ക​ ​യോ​ഗ​ത്തി​ൽ​ ​ഇ​വർപ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന. യോ​ഗ​ശേ​ഷം​ ​മോ​ദി​ ​ഇ​ന്നു​ ​ത​ന്നെ​ ​രാ​ഷ്ട്ര​പ​തി​യെ​ ​ക​ണ്ട് ​അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചേ​ക്കും.
ടി.​ഡി​പി​ക്ക് 16,​​​ ​ജെ.​ഡി.​യു​വി​ന് 12​ ​സീ​റ്റു​ക​ളു​ണ്ട്.​ 12​ ​സീ​റ്റി​ൽ​ ​മ​റ്റു​ള്ള​വ​രും​ ​വി​ജ​യി​ച്ചി​ട്ടു​ണ്ട്.നി​തീ​ഷി​ന് ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​ദ​വും​ ​നാ​യി​ഡു​വി​ന് ​എ​ൻ.​ഡി.​എ​ ​ക​ൺ​വീ​ന​ർ​ ​സ്ഥാ​ന​വു​മാ​ണ് ​വാ​ഗ്‌​ദാ​നം.​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന് ​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​ ​നേ​താ​ക്ക​ളു​ടെ​ ​യോ​ഗ​വും​ ​വി​ളി​ച്ചി​ട്ടു​ണ്ട്.
ബി.​ജെ.​പി​ക്ക് ​ഉ​ത്ത​ർ​പ്ര​ദേ​ശ്,​ ​മ​ഹാ​രാ​ഷ്‌​ട്ര,​ ​പ​ശ്‌​ചി​മ​ ​ബം​ഗാ​ൾ,​ ​രാ​ജ​സ്ഥാ​ൻ,​ ​ക​ർ​ണാ​ട​ക,​ ​ത​മി​ഴ്‌​നാ​ട്,​ ​ബീഹാ​ർ,​ ​പ​ഞ്ചാ​ബ്,​ ​ഹ​രി​യാ​ന​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​'​ഇ​ന്ത്യ​'​ ​മു​ന്നേ​റ്റ​മാ​ണ് ​തി​രി​ച്ച​ടി​യാ​യ​ത്.​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​ 62​ൽ​ ​നി​ന്ന് 33​ലേ​ക്ക് ​വീ​ണു.​ ​വാ​രാ​ണ​സി​യി​ൽ​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും​ ​ല​ഖ്‌​നൗ​വി​ൽ​ ​രാ​ജ്നാ​ഥി​ന്റെ​യും​ ​ഭൂ​രി​പ​ക്ഷം​ ​ഇ​ടി​ഞ്ഞു.
2019​ലെ​ 52​ൽ​ ​നി​ന്ന് ​കോ​ൺ​ഗ്ര​സ് 99​ ​സീ​റ്റി​ലേ​ക്കു​യ​ർ​ന്നു.​ ​യു.​പി​യി​ൽ​ 37​ ​സീ​റ്റു​പി​ടി​ച്ച് ​അ​ഖി​ലേ​ഷി​ന്റെ​ ​സ​മാ​ജ്‌​വാ​ദി​ ​പാ​ർ​ട്ടി​ ​ക​രു​ത്തു​കാ​ട്ടി.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്ക് ​വ​യ​നാ​ടി​നൊ​പ്പം​ ​റാ​യ്ബ​റേ​ലി​യി​ലും​ ​റെ​ക്കാ​ഡ് ​ഭൂ​രി​പ​ക്ഷം.​ ​അ​മേ​ഠി​യി​ൽ​ ​സ്‌​മൃ​തി​ ​അ​ട​ക്കം​ ​നാ​ല് ​കേ​ന്ദ്ര​മ​ന്ത്രി​മാ​ർ​ ​തോ​റ്റു.പ​ശ്‌​ചി​മ​ ​ബം​ഗാ​ളി​ൽ​ ​തൃ​ണ​മൂ​ലും​( ​29​)​​​ ​ആ​ധി​പ​ത്യം​ ​നി​ല​നി​റു​ത്തി.​ ​മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ​ ​കോ​ൺ​ഗ്ര​സി​നൊ​പ്പം​ ​മ​ഹാ​ ​വി​കാ​സ് ​അ​ഘാ​ടി​യി​ലെ​ ​ശി​വ​സേ​ന​ ​(​ഉ​ദ്ധ​വ്,​​​ 9​),​ ​എ​ൻ.​സി.​പി​ ​(​ശ​ര​ദ് ​പ​വാ​ർ,​​7​)​ ​പാ​ർ​ട്ടി​ക​ളും​ ​ശ​ക്തി​ ​കാ​ട്ടി.​ ​ത​മി​ഴ്നാ​ട് ​ഡി.​എം.​കെ​യു​ടെ​ ​(21​)​​​ ​നേ​തൃ​ത്വ​ത്തി​ൽ​ ​'​ഇ​ന്ത്യ​'​ ​തൂ​ത്തു​വാ​രി. ​​ ​ഗു​ജ​റാ​ത്ത്,​ ​മ​ദ്ധ്യ​പ്ര​ദേ​ശ്,​ ​ഡ​ൽ​ഹി,​ ​ഹി​മാ​ച​ൽ​പ്ര​ദേ​ശ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ബി.​ജെ.​പി​ ​ആ​ധി​പ​ത്യം​ ​തു​ട​ർ​ന്നു.​ ​മ​ദ്ധ്യ​പ്ര​ദേ​ശ് ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ശി​വ്‌​രാ​ജ് ​സിം​ഗ് ​ചൗ​ഹാ​ൻ​ ​വി​ദി​ശ​യി​ൽ​ 8.21​ ​ല​ക്ഷ​ത്തി​ന്റെ​ ​ഭൂ​രി​പ​ക്ഷം​ ​നേ​ടി. രാ​മ​ക്ഷേ​ത്രം​ ​അ​ട​ക്ക​മു​ള്ള​ ​വി​ഷ​യ​ങ്ങൾബി.​ജെ.​പി​യെ​ ​തു​ണ​ച്ചി​ല്ല.

Advertisement
Advertisement