ചാഴികാടന്റെ തോൽവി ആഘോഷിച്ച് സ്വന്തം പാർട്ടിക്കാർ , പിറവത്ത് 2000 പേർക്ക് പാേത്തും പിടിയും സദ്യ

Wednesday 05 June 2024 1:15 AM IST

പിറവം: കോട്ടയത്തെ എൽ.ഡി​.എഫ് സ്ഥാനാർത്ഥി കേരള കോൺ​ഗ്രസ് എമ്മി​ലെ തോമസ് ചാഴികാടന്റെ തോൽവി ആഘോഷിച്ച് സ്വന്തം പാർട്ടി നേതാവി​ന് കീഴിലെ ജനകീയ സമി​തി.

പിറവം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ യുവനേതാവ് ജിൽസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ചാഴികാടന്റെ പരാജയം ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി പിറവത്ത് 2000 പേർക്ക് പോത്തുകറിയും പിടിയും ​വിതരണം ചെയ്തു.പിറവം പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്ത് ഒരുക്കിയ പന്തലിൽ ഇന്നലെ രാവിലെ 9 മുതലായി​രുന്നു സത്കാരം. ഇതിനായി മൂന്നു ലക്ഷത്തോളം രൂപ സ്വരൂപി​ച്ചിരുന്നു. ചാഴികാടൻ നാടിനായി ഒന്നും ചെയ്തില്ലെന്നാരോപിച്ച് പ്രഖ്യാപിച്ച വിരുന്ന് സമൂഹമാദ്ധ്യമങ്ങളിലും ശ്രദ്ധനേടി​യി​രുന്നു.

Advertisement
Advertisement