പാലക്കാട് ഉപ തിരഞ്ഞെടുപ്പിലേക്ക്

Wednesday 05 June 2024 1:19 AM IST

പാലക്കാട്: വട'കര'കയറി ഷാഫി ഡൽഹിയിലേക്കുള്ള ടിക്കറ്റെടുത്തോടെ പാലക്കാട് നിയമസഭാ മണ്ഡലം ഉപ തിരഞ്ഞെടുപ്പിലേക്ക്.
2011ൽ ആദ്യ മത്സരത്തിനിറങ്ങിയ ഷാഫി സിറ്റിംഗ് എം.എൽ.എ.യായിരുന്ന സി.പി.എമ്മിന്റെ കെ.കെ.ദിവാകരനിൽ നിന്നാണ് 7403 വോട്ടിന് പാലക്കാട് പിടിച്ചെടുത്തത്. 2016ൽ ഭൂരിപക്ഷം 17,483 ആയി ഉയർത്തി മണ്ഡലം നിലനിർത്തി. മെട്രോമാൻ ഇ. ശ്രീധരനെ കളത്തിലിറക്കി പാലക്കാട് പിടിക്കാനുള്ള 2021ലെ ബി.ജെ.പിയുടെ ശ്രമവും പൊളിഞ്ഞു.
പാലക്കാട് പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി ക്യാമ്പ്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സി.പി.എമ്മിനാകട്ടെ നഗരത്തിൽ സ്വാധീനം കുറഞ്ഞുവരുന്ന സ്ഥിതിയാണ്. ഷാഫിക്ക് പകരം ജില്ലയിൽ നിന്നുള്ളവരെ കളത്തിലിറക്കിയാൽ പാലക്കാട് ബി.ജെ.പി കൊണ്ടുപോകുമെന്ന് കോൺഗ്രസിലെ ചിലർക്ക് ആശങ്കയുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ ഇറക്കി മണ്ഡലം നിലനിർത്താനാവും ശ്രമം.

Advertisement
Advertisement