യു.ഡി.എഫ് തരംഗത്തിലും `കൈ'വിട്ടുപോയ തൃശൂർ

Wednesday 05 June 2024 1:23 AM IST

തൃശൂർ:യു.ഡി.എഫ് തരംഗമുണ്ടായിട്ടും തൃശൂരിൽ കോൺഗ്രസ് തകർന്നടിഞ്ഞു. നേതാക്കളുടെ തണുപ്പൻ പ്രകടനം കാരണം പ്രവർത്തകർ സജീവമായില്ലെന്ന വിമർശനം പോളിംഗ് ദിനത്തിൽത്തന്നെ ഉയർന്നിരുന്നു. കെ.മുരളീധരൻ പ്രതിഷേധവും അറിയിച്ചിരുന്നു. പ്രവർത്തനഫണ്ടിന്റെ കുറവും നിലവിലെ എം.പിയുടെ പ്രവർത്തനങ്ങളോടുള്ള അതൃപ്തിയും തോൽവിക്ക് ആക്കംകൂട്ടി. കരുണാകരനെ തോൽപ്പിച്ച തൃശൂർ, മകൻ മുരളീധരനെയും കൈവിട്ടു. മുൻപ് വടക്കാഞ്ചേരിയിലും മുരളീധരൻ തോറ്റിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജയും തൃശൂരിൽ പരാജയപ്പെട്ടിരുന്നു.സംഘടനാ ദൗർബല്യമാണ് എല്ലായിടത്തും മുഴച്ചുനിന്നത്.പാർട്ടി വോട്ട് നിലനിറുത്താനുള്ള ശ്രമമുണ്ടായില്ല
പാർട്ടിയോട് പിണങ്ങിയവർക്ക് ബി.ജെ.പിയോടായിരുന്നു അനുഭാവം. പ്രചാരണപ്രവർത്തനങ്ങൾക്ക് ഏകോപനമുണ്ടായില്ല
പത്മജയെ ബി.ജെ.പി കരുവാക്കിയപ്പോൾ പ്രതിരോധിക്കാനായില്ല.

2019ൽ 93,633 വോട്ടിന്റെ വൻഭൂരിപക്ഷത്തോടെ ജയിച്ച ടി.എൻ.പ്രതാപന്റെ അടുത്തെത്താൻപോലും മുരളിക്കായില്ല. ഏതാണ്ട് അതിനോടടുത്ത് വോട്ട് നഷ്ടമായി.

എൽ.ഡി.എഫിനെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് കുറഞ്ഞില്ലെങ്കിലും വി.എസ്.സുനിൽകുമാറിന്റെ പ്രതിച്ഛായയ്ക്കും ചിട്ടയായ പ്രവർത്തനത്തിനും മുന്നേറ്റമുണ്ടാക്കാനായില്ല. കരുവന്നൂർ ബാങ്ക് തട്ടിപ്പും പൂരം നടത്തിപ്പ് പ്രശ്നങ്ങളും വെടിക്കെട്ട് തടയാൻ പൊലീസ് ശ്രമിച്ചതും ജനവികാരം ഇടതിന് എതിരാക്കി.

സുരേഷ് ഗോപിക്ക്

തുണയായത്

രാജ്യസഭാ എം.പിയായിരിക്കെ പ്രവർത്തനം തൃശൂർ കേന്ദ്രീകരിച്ചായിരുന്നു.
മൂന്നുവട്ടം മോദിയും തിരഞ്ഞെടുപ്പിന് മുമ്പ് അമിത്ഷായും തൃശൂരിലെത്തി.

കൊച്ചി മെട്രോ തൃശൂർ വഴി കോയമ്പത്തൂരിലേക്ക് നീട്ടുമെന്ന് വാഗ്ദാനം നൽകി.
പ്രൊഫഷണൽ രാഷ്ട്രീയക്കാരനപ്പുറം ജനങ്ങളുമായി വൈകാരികബന്ധം വളർത്തിയെടുത്തു.
ബി.ഡി.ജെ.എസിന്റെ സ്വാധീനത്താൽ പിന്നാക്ക വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കി.
പ്രചാരണത്തെ നിരീക്ഷിച്ച കേന്ദ്രനേതൃത്വം
ശക്തൻ മാർക്കറ്റിന് ഒരു കോടി നൽകി.
തൃശൂർ പൂരം എഴുന്നള്ളിപ്പിലും വെടിക്കെട്ടിലുമുണ്ടായ പ്രതിസന്ധികൾ നീക്കിയെന്ന പ്രചാരണം തുണയായി.
വ്യക്തിപരമായ ഇടപെടലിലൂടെ ക്രൈസ്തവ - മുസ്‌ളീം പിന്തുണ നേടി.

Advertisement
Advertisement