ഒരൽപം വിനാഗിരിയും ഇത്തിരി സോപ്പും മതി, അട്ടയെയും ഒച്ചിനെയും വീടിന്റെ പടിക്ക് പുറത്താക്കാം

Wednesday 05 June 2024 1:34 AM IST

മിക്കവരുടെയും വീടുകളിൽ ഇപ്പോൾ മഴക്കാലത്ത് കാണപ്പെടുന്ന ശല്യമാണ് പ്രാണിശല്യം. ഏറ്റവുമധികം കാണാൻ സാദ്ധ്യതയുള്ള രണ്ട് പ്രാണികളാണ് ഒച്ചുകളും അട്ടകളും. കുളിമുറികളിലൂടെയും തുറന്നുകിടക്കുന്ന വഴികളിലൂടെയുമാണ് ഇവ സാധാരണയായി വീട്ടിലെത്തുക.

അട്ടകൾ പൊതുവെ രോഗവാഹകരല്ലെങ്കിലും ഇവയെ ചവിട്ടുകയോ,​ ശരീരത്തിൽ ഇഴഞ്ഞുകയറുകയോ ചെയ്യാൻ സാദ്ധ്യതയുണ്ട്. അതുപോലെ തന്നെയാണ് ഒച്ചുകൾ. പതിനായിരക്കണക്കിന് ഒച്ചുകളാണ് ഓരോ പ്രദേശത്തും പെരുകുന്നത്. പറമ്പുകളും കാനകളുമൊക്കെ കടന്ന് ഒച്ചുകളിപ്പോൾ വീടുകളുടെ ചുമരിലും വീടകങ്ങളിൽവരെയുമെത്തി. ഒരു ആഫ്രിക്കൻ ഒച്ചിന് ഒരു സമയത്ത് നൂറ് കണക്കിന് മുട്ടകളിടാൻ സാധിക്കും. ഇലകൾക്കിടയിലും മണ്ണിലെ ചെറു കുഴികളിലുമൊക്കെയാണ് ഇവ മുട്ടയിടുന്നത്. ദിവസങ്ങൾക്കൊണ്ട് ഒരു ആഫ്രിക്കൻ ഒച്ചിൽ നിന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ പുറത്തെത്തും.

ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇവയുടെ ശല്യം രൂക്ഷമാകുന്നത്. കൃഷിത്തോട്ടങ്ങളിൽ വിഹരിക്കുന്ന ഇവ പയർ, പാവൽ, വെണ്ട, കപ്പ, ചേന, വാഴ, മത്തൻ തുടങ്ങിയ പച്ചക്കറി കൃഷികളെല്ലാം തിന്നു നശിപ്പിക്കുന്നു. മെനിഞ്ചൈറ്റിസ് അടക്കം രോഗം പരത്താൻ ഇവയ്‌ക്ക് കഴിയും.

അട്ടകൾ അല്ലെങ്കിൽ തേരട്ടകൾ അതേസമയം തണുപ്പ് ഇഷ്‌ടപ്പെടുന്ന ജീവിയാണ്. ഇത്തരം സാഹചര്യം മുതലാക്കി ഇവ വീട്ടിൽ കയറും. കുറേശെ അഴുകിത്തുടങ്ങിയ വസ്‌തുക്കളോ ഉണങ്ങിയ ഇലയോ ഒക്കെയുള്ളവ അട്ടകൾ ഭക്ഷണമാക്കും.

കട്ടിയേറിയ കടലാസോ മറ്റോ എടുത്ത് അട്ടയെയും ഒച്ചിനെയും നാം വെളിയിലേക്ക് കളയാറുണ്ടെങ്കിലും ഇവ ഒരുകാരണത്താലും വീട്ടിലേക്ക് കയറാതിരിക്കാൻ ഒരു വഴിയുണ്ട്. അടുക്കളയിലുള്ള ഒരു സാധനമാണത്.

ഒരൽപം വിനാഗിരി എടുക്കുക.ചെറിയൊരു പാത്രത്തിൽ സോപ്പും എടുക്കുക. ഇതിലേക്ക് വിനാഗിരിയും അതേ അളവിൽ വെള്ളവും ചേ‌ർക്കണം. ഇനി ഇതിലേക്ക് ഉപ്പും ചേ‌ർത്ത് യോജിപ്പിച്ച് അട്ടയും ഒച്ചുമടക്കം പ്രാണികൾ കയറിവരുന്ന മൂലകളിൽ തളിക്കുകയോ സ്‌പ്രേ ചെയ്യുകയോ ആകാം. ഇതോടെ അട്ടയും ഒച്ചും ഒതുങ്ങുമെന്ന് തീർച്ച.

Advertisement
Advertisement