രാഹുൽ ഒഴിഞ്ഞേക്കും, വയനാട്ടിൽ പ്രിയങ്ക?

Wednesday 05 June 2024 2:40 AM IST

കൽപ്പറ്റ: വയനാടിന് പുറമെ യു.പിയിലെ റായ്ബറേലിയിലും വിജയിച്ച രാഹുൽഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞേക്കും. പകരം പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നാണ് സൂചന. നെഹ്റു കുടുംബത്തിൽ നിന്നുതന്നെയുള്ള പ്രിയങ്ക മത്സരിക്കുന്നതിൽ വയനാട്ടിലെ യു.ഡി.എഫ് പ്രവർത്തകർക്ക് സ്വീകാര്യമാവുമെന്നാണ് പൊതുവേ വിലയിരുത്തുന്നത്. എന്നാൽ, ഇക്കാര്യം നേതാക്കൾ സ്ഥിരീകരിക്കുന്നില്ല. പാർട്ടിയിൽ ചർച്ച ചെയ്തശേഷമാകും രാഹുൽ എത് മണ്ഡലം നിലനിറുത്തണമെന്നതിനെക്കുറിച്ചടക്കം തീരുമാനിക്കുകയെന്ന് നേതാക്കൾ പറയുന്നു.

അതേസമയം, രാഹുൽ വയനാട് മണ്ഡലം ഒഴിയുകയും പകരം പ്രിയങ്ക എത്തുകയും ചെയ്താൽ വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്നതിൽ സംശയമൊന്നുമില്ലെന്നും നേതാക്കൾ പറയുന്നു.

Advertisement
Advertisement