രാമക്ഷേത്രം വോട്ടായില്ല,​ ബി.ജെ.പിയെ തളർത്തി യു.പി

Wednesday 05 June 2024 2:38 AM IST

ന്യൂഡൽഹി: യു.പി പിടിച്ചാൽ രാജ്യ ഭരണമെന്ന ബി.ജെ.പിയുടെ കണക്കുകൂട്ടലിന് ഒടുവിൽ വൻതിരിച്ചടി. 80ൽ 36 സീറ്റും പിടിച്ച അഖിലേഷിന്റെ സമാജ്‌വാദി പാർട്ടിയുൾപ്പെട്ട 'ഇന്ത്യ"മുന്നണിയുടെ തേരോട്ടത്തിൽ ഞെട്ടിയിരിക്കുകയാണ് ബി.ജെ.പി.

2014ൽ 71 സീറ്റുകളും 2019ൽ 62 സീറ്റുകളും തൂത്തുവാരിയ ബി.ജെ.പി ഇത്തവണ 34ൽ ഒതുങ്ങി. വോട്ടു ശതമാനം 2019ലെ 49 ശതമാനത്തിൽ നിന്ന് 41.55 ശതമാനമായി ഇടിഞ്ഞു.

402 അംഗ നിയമസഭയിൽ 255 സീറ്റുമായി അധികാരത്തുടർച്ച നേടിയ യോഗി ആദിത്യനാഥിന്റെ കരുത്തും അയോദ്ധ്യ രാമക്ഷേത്രമെന്ന തുറുപ്പുചീട്ടും ചേരുമ്പോൾ ചോദ്യം ചെയ്യപ്പെടില്ലെന്ന ബി.ജെ.പി കണക്കുകൂട്ടലാണ് തെറ്റിയത്.

അതേസമയം 2019ൽ അഞ്ചു സീറ്റിലൊതുങ്ങിയ സമാജ‌്‌വാദി പാർട്ടിയുടെ വോട്ടു വിഹിതം 18 ശതമാനത്തിൽ നിന്ന് 33 ശതമാനമായി വർദ്ധിച്ചു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 111 സീറ്റോടെ തിരിച്ചുവരവിന്റെ സൂചന നൽകിയിരുന്നു അഖിലേഷ്.

ന്യൂനപക്ഷ, ദളിത്, പട്ടിക, യാദവ വോട്ടുകൾ ഭിന്നിക്കാതെ കോൺഗ്രസ് അടക്കം 'ഇന്ത്യ' മുന്നണി കക്ഷികൾ ഒന്നിച്ചു മത്സരിച്ചത് ഗുണം ചെയ്‌തു. ജാട്ട്, രാജ്‌പുത്, ക്ഷത്രിയ വോട്ടർമാരുടെ ബി.ജെ.പിവിരുദ്ധ നിലപാടും ഫലങ്ങളിൽ പ്രതിഫലിച്ചു.

2019ൽ റായ്ബറേലിയിൽ മാത്രം ജയിച്ച കോൺഗ്രസ് ഏഴു സീറ്റു നേടിയതും ശ്രദ്ധേയം. അമേഠി തിരിച്ചു പിടിക്കുകയും ചെയ്‌തു. 2009ലെ 21 സീറ്റ് ജയത്തിന് ശേഷം കോൺഗ്രസിന്റെ വലിയ തിരിച്ചുവരവ്. വോട്ട് വിഹിതം ആറിൽ നിന്ന് 10 ശതമാനമായി വർദ്ധിപ്പിച്ചു.

ഇന്ത്യ മുന്നണിയുടെ ഭാഗമല്ലെങ്കിലും ബി.ജെ.പി വിരുദ്ധ മുദ്രാവാക്യമുയർത്തി നാഗിനയിൽ ചന്ദ്രശേഖർ ആസാദിലൂടെ ആസാദ് സമാജ് പാർട്ടി(കാൻഷിറാം) അക്കൗണ്ട് തുറന്നതും ശ്രദ്ധേയം. അതേസമയം മായാവതിയുടെ ബി.എസ്.പിക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല. (2019ൽ 10).

അയാദ്ധ്യയിലെ പരാജയം

രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോദ്ധ്യ ഉൾപ്പെടുന്ന ഫൈസാബാദിൽ ബി.ജെ.പിയുടെ ലല്ലൻ സിംഗ് തോറ്റത് ബി.ജെ.പിക്ക് വൻ നാണക്കേടായി. സമാജ്‌വാദി പാർട്ടിയുടെ അവാദേശ് പ്രസാദിനോട് അടിയറവു പറഞ്ഞത്.

മോദി തുടക്കത്തിൽ

പിന്നിൽ; ഞെട്ടി രാജ്യം

 വാരാണസിയിൽ നരേന്ദ്ര മോദിക്ക് പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടാത്തതും ബി.ജെ.പിക്ക് പ്രഹരമായി. പ്രതീക്ഷിച്ചത് അഞ്ചു ലക്ഷത്തിന് മുകളിൽ. കിട്ടിയത് രണ്ടു ലക്ഷത്തിൽ താഴെ. (2019ലെ ഭൂരിപക്ഷം 4.79 ലക്ഷം)

 വോട്ടെണ്ണലിന്റെ ഘട്ടത്തിൽ മുഖ്യ എതിരാളി കോൺഗ്രസിന്റെ അജയ് റായി 11000 വോട്ടുകൾക്ക് മോദിയെ പിന്നിലാക്കി ഞെട്ടിക്കുകയും ചെയ്‌തു

 ലക്‌നൗ മണ്ഡലത്തിൽ പ്രതിരോധ മന്ത്രിയും മുതിർന്ന നേതാവുമായ രാജ്നാഥ് സിംഗിന്റെ ഭൂരിപക്ഷവും കുത്തനേ ഇടിഞ്ഞു. 2019ൽ 3.47 ലക്ഷമായിരുന്നത് ഇത്തവണ നാല്പതിനായിരത്തിൽ താഴെ

ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ്
കോ​ൺ​ഗ്ര​സ്

മോ​ദി​ ​പ്ര​ഭാ​വ​ത്തി​നു​ ​മു​ന്നി​ൽ​ ​പ​ത്തു​ ​വ​ർ​ഷം​ ​മു​ൻ​പ് ​പൊ​ലി​ഞ്ഞു​പോ​യ​ ​പ്ര​താ​പം​ ​കോ​ൺ​ഗ്ര​സ് ​തി​രി​ച്ചു​പി​ടി​ക്കു​ന്ന​ ​കാ​ഴ്‌​ച​യാ​ണ് ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ത്.
'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​യു​ടെ​ ​നേ​തൃ​സ്ഥാ​ന​ത്ത് ​നി​ന്നു​കൊ​ണ്ട് ​പാ​ർ​ട്ടി​ ​നൂ​റി​ന​ടു​ത്ത് ​സീ​റ്റു​ക​ളാ​ണ് ​നേ​ടി​യ​ത്.​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ര​ണ്ടാ​മ​ത്തെ​ ​ക​ക്ഷി​യു​മാ​യി.​ 2014​ൽ​ 44,​ 2019​ൽ​ 52​ ​എ​ന്നി​ങ്ങ​നെ​ ​ത​ക​ർ​ന്ന​ടി​ഞ്ഞി​രു​ന്നു​ ​കോ​ൺ​ഗ്ര​സ്.
2019​ലേ​തു​ ​പോ​ലെ​ ​കോ​ൺ​ഗ്ര​സി​നൊ​പ്പം​ ​കേ​ര​ളം​ ​നി​ന്നു.​ ​എ​ന്നാ​ൽ,​ ​ഹ​രി​യാ​ന,​ ​ക​ർ​ണാ​ട​ക,​ ​മ​ഹാ​രാ​ഷ്‌​ട്ര,​ ​ഗു​ജ​റാ​ത്ത്,​ ​മ​ണി​പ്പൂ​ർ,​ ​രാ​ജ​സ്ഥാ​ൻ​ ​തു​ട​ങ്ങി​യ​ ​ബി.​ജെ.​പി​യു​ടെ​ ​കോ​ട്ട​ക​ളി​ൽ​ ​ക​ട​ന്നു​ക​യ​റാ​ൻ​ ​ക​ഴി​ഞ്ഞ​താ​ണ് ​കോ​ൺ​ഗ്ര​സി​ന്റെ​ ​വി​ജ​യ​ത്തെ​ ​വ്യ​ത്യ​സ്‌​‌​ത​മാ​ക്കു​ന്ന​ത്.​ ​പ​ഞ്ചാ​ബ്,​ ​തെ​ല​ങ്കാ​ന​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​പ്ര​ക​ട​നം​ ​മെ​ച്ച​പ്പെ​ടു​ത്തി.
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​ ​സി​റ്റിം​ഗ് ​സീ​റ്റാ​യ​ ​റാ​യ്ബ​റേ​ലി​ ​നി​ല​നി​റു​ത്തി.​ 2019​ൽ​ ​കൈ​വി​ട്ട​ ​അ​മേ​ഠി​ ​തി​രി​ച്ചു​ ​പി​ടി​ച്ചു.​ ​യു.​പി​യി​ൽ​ ​ഏ​ഴു​ ​സീ​റ്റ് ​നേ​ടാ​നാ​യ​ത് ​അ​ടു​ത്ത​ ​കാ​ല​ത്തെ​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​ങ്ങ​ളി​ലൊ​ന്ന്.​ ​വി​ജ​യ​ത്തി​ന് ​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​ ​ലേ​ബ​ലി​ൽ​ ​സ​മാ​ജ്‌​വാ​ദി​ ​പാ​ർ​ട്ടി​യു​ടെ​ ​സ​ഹാ​യ​വും​ ​ല​ഭി​ച്ചു.​ ​മു​ന്ന​ണി​യു​ടെ​ ​ശ​ക്തി​യാ​ണ് ​രാ​ജ​സ്ഥാ​നി​ലും​ ​മ​ഹാ​രാ​ഷ്‌​ട്ര​യി​ലും​ ​ബി.​ജെ.​പി​യു​ടെ​ ​മേ​ധാ​വി​ത്വം​ ​മ​റി​ക​ട​ക്കാ​ൻ​ ​കോ​ൺ​ഗ്ര​സി​നെ​ ​സ​ഹാ​യി​ച്ച​ത്.
മ​ഹാ​രാ​ഷ്ട്ര​യി​ൽ​ 2019​ൽ​ ​ര​ണ്ടു​ ​സീ​റ്റി​ലൊ​തു​ങ്ങി​യി​ട​ത്തു​ ​നി​ന്ന് ​ഇ​ക്കു​റി​ 11​ ​സീ​റ്റോ​ടെ​ ​ബി.​ജെ.​പി​ക്കു​ ​പി​ന്നി​ൽ​ ​ര​ണ്ടാ​മ​ത്തെ​ ​വ​ലി​യ​ ​ക​ക്ഷി​യാ​യി.​ ​ശി​വ​സേ​ന,​ ​എ​ൻ.​സി.​പി​ ​പാ​ർ​ട്ടി​ക​ളി​ലെ​ ​പി​ള​ർ​പ്പ് ​സം​സ്ഥാ​ന​ത്ത് ​ബി.​ജെ.​പി​ക്ക് ​തി​രി​ച്ച​ടി​യും​ ​കോ​ൺ​ഗ്ര​സി​ന് ​നേ​ട്ട​വു​മാ​യി.​ 2019​ൽ​ ​സം​സ്ഥാ​ന​ ​ഭ​ര​ണ​മു​ണ്ടാ​യി​ട്ടും​ ​നേ​ടാ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​ ​വി​ജ​യം​ 2024​ൽ​ ​കോ​ൺ​ഗ്ര​സി​നെ​ ​തേ​ടി​യെ​ത്തി.​ ​ഡി.​എം.​കെ​ ​സ​ഹാ​യം​ ​ത​മി​ഴ്നാ​ട്ടി​ൽ​ 9​ ​സീ​റ്റ് ​നേ​ടാ​നും​ ​തു​ണ​യാ​യി.
തെ​ല​ങ്കാ​ന​യി​ൽ​ ​മൂ​ന്നി​ൽ​ ​നി​ന്ന് ​എ​ട്ടി​ലേ​ക്ക് ​സീ​റ്റു​യ​ർ​ത്താ​നാ​യി.​ ​സി​ക്കി​മി​ൽ​ ​ബി.​ജെ.​പി​ ​വി​രു​ദ്ധ​ ​ത​രം​ഗം​ ​മു​ത​ലാ​ക്കി​ ​ര​ണ്ടു​ ​സീ​റ്റും​ ​നേ​ടി.​ ​അ​സാ​മി​ൽ​ ​നാ​ലു​ ​സീ​റ്റു​ ​നേ​ടി​യ​തും​ ​പാ​ർ​ട്ടി​ക്ക് ​അ​ടു​ത്ത​ ​കാ​ല​ത്ത് ​തി​രി​ച്ച​ടി​ ​ല​ഭി​ക്കു​ന്ന​ ​വ​ട​ക്കു​ ​കി​ഴ​ക്ക​ൻ​ ​മേ​ഖ​ല​ക​ളി​ൽ​ ​തി​രി​ച്ചു​ ​ക​യ​റാ​നു​ള്ള​ ​വ​ഴി​ ​തു​റ​ന്നേ​ക്കും.
'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​യി​ലെ​ ​ക​ക്ഷി​ക​ൾ​ക്കാ​യി​ ​വി​ട്ടു​വീ​ഴ്ച​ ​ചെ​യ്‌​ത് ​ച​രി​ത്ര​ത്തി​ൽ​ ​ആ​ദ്യ​മാ​യി​ ​കോ​ൺ​ഗ്ര​സ് ​മ​ത്സ​രി​ച്ച​ത് 328​ ​സീ​റ്റു​ക​ളി​ൽ​ ​മാ​ത്ര​മാ​ണ്.

Advertisement
Advertisement