അഞ്ചുവർഷം തികയ്ക്കുമെന്ന് ഒരു ഗ്യാരണ്ടിയുമില്ല; ഇനി മോദി സർക്കാരിനെ നയിക്കുന്നത് ശരിക്കും ഡബിൾ എൻജിൻ

Wednesday 05 June 2024 10:27 AM IST

ന്യൂഡൽഹി:'ഡബിൾ എൻജിൻ സർക്കാർ. മോദി സ്വന്തം സർക്കാരിന് കൊടുത്ത വിശേഷണമാണെങ്കിലും അത് ഇപ്പോൾ അറംപറ്റുന്നതുപോലെ ആയി. ലാേക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടാതെ കഷ്ടിച്ച് കടന്നുകൂടിയ എൻഡിഎയ്ക്ക് ഇനി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശത്തെയും നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഒപ്പം ഉറപ്പിച്ചുനിറുത്തിയാലേ സർക്കാർ രൂപീകരിച്ച് മുന്നോട്ടുപോകാനാവൂ. എൻഡിഎ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ഇവരായിരിക്കും മൂന്നാം മോദി സർക്കാരിനെ മുന്നോട്ടുനയിക്കുന്ന ഡബിൾ എൻജിനുകൾ. ഒറ്റയ്‌ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഇവരുടെ സമ്മർദ്ദ തന്ത്രങ്ങൾക്കെല്ലാം മോദിയും കൂട്ടരും വഴങ്ങേണ്ടിവരും. അതായത് മൂന്നാം സർക്കാരിന്റെ പോക്ക് അത്ര സുഗമമായിരിക്കില്ല എന്നർത്ഥം.

പ്രതിപക്ഷത്തായിരുന്ന ഇവരെ പലകാരണങ്ങളാൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപി എൻഡിഎ മുന്നണിയിലെത്തിച്ചത്. ഇവരെ പഴയ ലാവണത്തിലെത്തിച്ച് സർക്കാർ രൂപീകരിക്കാൻ പ്രതിപക്ഷവും ശ്രമിക്കുന്നുണ്ട്. ഇരുപക്ഷവും മോഹനവാഗ്ദാനങ്ങൾ വാരിക്കോരി നൽകുന്നുണ്ടെങ്കിലും നിതീഷ് ഇതുവരെ മനസ് തുറന്നിട്ടില്ല. രാഷ്ട്രീയ അട്ടിമറികളുടെ റെക്കോഡ് പേറുന്ന നിതീഷിന്റെ മൗനം എൻഡിഎയ്ക്ക് കടുത്ത ആശങ്കയാണ് നൽകുന്നത്. അട്ടിമറിയിൽ നിതീഷിനൊപ്പം എത്തില്ലെങ്കിലും ചന്ദ്രബാബു നായിഡുവും പിന്നിലല്ല.സർക്കാർ രൂപീകരിക്കാൻ ഇവരെ ഒപ്പം ചേർത്താൽ മുന്നോട്ടുപോക്ക് അത്ര സുഗമമായിരിക്കില്ലെന്ന് പ്രതിപക്ഷത്തിന് നന്നായി അറിയാം. എന്നാൽ മോദിയെയും കൂട്ടരെയും അധികാരത്തിൽ നിന്ന് അകറ്റി നിറുത്താൻ അവർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

യാത്ര ഒരേവിമാനത്തിൽ

മന്ത്രിസഭാ രൂപീകരണത്തിനുള്ള തിരക്കിട്ട ശ്രമങ്ങളാണ് രാജ്യ തലസ്ഥാനത്ത് നടക്കുന്നത്. ഇന്ത്യ സഖ്യത്തിലെ പ്രധാന കക്ഷികളിലൊന്നായ ആർജെഡിയുടെ നേതാവ് തേജസ്വി യാദവും എതിർപാളയത്തിലെ നിതീഷ് കുമാറും ഒരേവിമാനത്തിലാണ് യോഗങ്ങളിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകുന്നത്. മുന്നോട്ടുള്ള യാത്രയുടെ സൂചനയാണിതെന്ന മട്ടിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ രണ്ടുപേരും ഇതിനോട് പ്രതികരിച്ചിട്ടില്ല.

294 ​സീ​റ്റാ​ണ് ​എൻഡിഎയ്ക്ക്..​ ​കേ​വ​ല​ ​ഭൂ​രി​പ​ക്ഷ​ത്തി​ന് 272​ ​മ​തി.​ 240​ ​സീ​റ്റു​മാ​യി​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ക​ക്ഷി​യാണ് ബിജെപി. കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടി എല്ലാം ഒറ്റയ്ക്ക് തീരുമാനിക്കാമെന്ന ബിജെപിയുടെ മോഹത്തിനാണ് ജനങ്ങൾ തടയിട്ടത്. ​​ 237​ ​സീ​റ്റു​ള്ള​ ​ഇ​ന്ത്യ​ ​മു​ന്ന​ണി​ ​എ​ൻ.​ഡി.​എ​യി​ലു​ള്ള​ ​ച​ന്ദ്ര​ബാ​ബു​ ​നാ​യി​ഡു​വി​നെ​യും​ ​നി​തീ​ഷ്‌​കു​മാ​റി​നെ​യും​ ​പാ​ട്ടി​ലാ​ക്കാ​മെ​ന്ന​ ​ക​ണ​ക്കു​കൂ​ട്ട​ലി​ൽ​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​ര​ണ​ ​നീ​ക്കം​ ​സ​ജീ​വ​മാ​ക്കിയിട്ടുണ്ട്.​ ​


ഇ​ന്ന് ​വൈ​കി​ട്ട് ​നാ​ലു​മ​ണി​ക്ക് ​ന​ട​ക്കു​ന്ന​ ​എ​ൻ.​ഡി.​എ​യു​ടെ​ ​നി​ർ​ണാ​യ​ക​ ​യോ​ഗ​ത്തി​ൽ​ ​ഇ​വർപ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന. യോ​ഗ​ശേ​ഷം​ ​മോ​ദി​ ​ഇ​ന്നു​ ​ത​ന്നെ​ ​രാ​ഷ്ട്ര​പ​തി​യെ​ ​ക​ണ്ട് ​അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ചേ​ക്കും.ടി.​ഡി​പി​ക്ക് 16,​​​ ​ജെ.​ഡി.​യു​വി​ന് 12​ ​സീ​റ്റു​ക​ളു​ണ്ട്.​ 12​ ​സീ​റ്റി​ൽ​ ​മ​റ്റു​ള്ള​വ​രും​ ​വി​ജ​യി​ച്ചി​ട്ടു​ണ്ട്.നി​തീ​ഷി​ന് ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ ​പ​ദ​വും​ ​നാ​യി​ഡു​വി​ന് ​എ​ൻ.​ഡി.​എ​ ​ക​ൺ​വീ​ന​ർ​ ​സ്ഥാ​ന​വു​മാ​ണ് ​വാ​ഗ്‌​ദാ​നം.​ ​കോ​ൺ​ഗ്ര​സ് ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്ന് ​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​ ​നേ​താ​ക്ക​ളു​ടെ​ ​യോ​ഗ​വും​ ​ചേരുന്നുണ്ട്. .

ബി.​ജെ.​പി​ക്ക് ​ഉ​ത്ത​ർ​പ്ര​ദേ​ശ്,​ ​മ​ഹാ​രാ​ഷ്‌​ട്ര,​ ​പ​ശ്‌​ചി​മ​ ​ബം​ഗാ​ൾ,​ ​രാ​ജ​സ്ഥാ​ൻ,​ ​ക​ർ​ണാ​ട​ക,​ ​ത​മി​ഴ്‌​നാ​ട്,​ ​ബീഹാ​ർ,​ ​പ​ഞ്ചാ​ബ്,​ ​ഹ​രി​യാ​ന​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​'​ഇ​ന്ത്യ​'​ ​മു​ന്നേ​റ്റ​മാ​ണ് ​തി​രി​ച്ച​ടി​യാ​യ​ത്.​ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​ 62​ൽ​ ​നി​ന്ന് 33​ലേ​ക്ക് ​വീ​ണു.​ ​വാ​രാ​ണ​സി​യി​ൽ​ ​ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും​ ​ല​ഖ്‌​നൗ​വി​ൽ​ ​രാ​ജ്നാ​ഥി​ന്റെ​യും​ ​ഭൂ​രി​പ​ക്ഷം​ ​ഇ​ടി​ഞ്ഞു.


2019​ലെ​ 52​ൽ​ ​നി​ന്ന് ​കോ​ൺ​ഗ്ര​സ് 99​ ​സീ​റ്റി​ലേ​ക്കു​യ​ർ​ന്നു.​ ​യു.​പി​യി​ൽ​ 37​ ​സീ​റ്റു​പി​ടി​ച്ച് ​അ​ഖി​ലേ​ഷി​ന്റെ​ ​സ​മാ​ജ്‌​വാ​ദി​ ​പാ​ർ​ട്ടി​ ​ക​രു​ത്തു​കാ​ട്ടി.​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്ക് ​വ​യ​നാ​ടി​നൊ​പ്പം​ ​റാ​യ്ബ​റേ​ലി​യി​ലും​ ​റെ​ക്കാ​ഡ് ​ഭൂ​രി​പ​ക്ഷം.പ​ശ്‌​ചി​മ​ ​ബം​ഗാ​ളി​ൽ​ ​തൃ​ണ​മൂ​ലും​( ​29​)​​​ ​ആ​ധി​പ​ത്യം​ ​നി​ല​നി​റു​ത്തി.​ ​മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ​ ​കോ​ൺ​ഗ്ര​സി​നൊ​പ്പം​ ​മ​ഹാ​ ​വി​കാ​സ് ​അ​ഘാ​ടി​യി​ലെ​ ​ശി​വ​സേ​ന​ ​(​ഉ​ദ്ധ​വ്,​​​ 9​),​ ​എ​ൻ.​സി.​പി​ ​(​ശ​ര​ദ് ​പ​വാ​ർ,​​7​)​ ​പാ​ർ​ട്ടി​ക​ളും​ ​ശ​ക്തി​ ​കാ​ട്ടി.​ ​ത​മി​ഴ്നാ​ട് ​ഡി.​എം.​കെ​യു​ടെ​ ​(21​)​​​ ​നേ​തൃ​ത്വ​ത്തി​ൽ​ ​'​ഇ​ന്ത്യ​'​ ​തൂ​ത്തു​വാ​രി. ​​ ​ഗു​ജ​റാ​ത്ത്,​ ​മ​ദ്ധ്യ​പ്ര​ദേ​ശ്,​ ​ഡ​ൽ​ഹി,​ ​ഹി​മാ​ച​ൽ​പ്ര​ദേ​ശ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ബി.​ജെ.​പി​ ​ആ​ധി​പ​ത്യം​ ​തു​ട​ർ​ന്നു.​ ​

Advertisement
Advertisement