പത്തര ജോയിയും രാജേഷ് കുമാറും എത്തിയത് ഇലക്ഷൻ റിസൾട്ട് ആഘോഷമാക്കാൻ, സാധനം സെയ്‌ഫാക്കിയത് ലോക്കർ റൂമിൽ

Wednesday 05 June 2024 2:35 PM IST

പരപ്പനങ്ങാടി: പരപ്പനങ്ങാടി എക്സൈസ് 111 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. ഫറോക്ക് പേരുമുഖം സ്വദേശി രാജേഷ് കുമാർ ആണ് അനധികൃത വില്പനയ്ക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന മദ്യവുമായി പിടിയിലായത്. പ്രിവന്റീവ് ഓഫീസർ പ്രദീപ്‌ കുമാർ നേതൃത്വം നൽകിയ സംഘത്തിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പട്ടേരി വീട്ടിൽ , ലിഷ.പി.എം, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷണ്മുഖൻ എന്നിവർ ഉണ്ടായിരുന്നു. ഇലക്ഷൻ റിസൾട്ട് പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഡ്രൈ ഡേയിൽ വില്പനയ്ക്ക് വേണ്ടിയാണ് മദ്യം കൊണ്ടുവന്നത്.

കൊല്ലത്തും 46 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഒരാളെ പിടികൂടി. വോട്ടെണ്ണൽ ദിനത്തിൽ അനധികൃത വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന മദ്യമാണ് എക്സൈസ് പ്രത്യേക പരിശോധനയിൽ കണ്ടെടുത്തത്. പ്രതി പള്ളിത്തോട്ടം സ്വദേശി പത്തര ജോയി എന്ന ഫെലിക്സ് ജോയിയെയാണ് കൊല്ലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പള്ളിത്തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന മത്സ്യബന്ധന തൊഴിലാളികളുടെ ചൂണ്ടകളും വലകളും സൂക്ഷിക്കുന്ന ലോക്കർ റൂമിൽ നിന്നാണ് രഹസ്യമായി ഒളിപ്പിച്ചിരുന്ന മദ്യശേഖരം പിടികൂടിയത്.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആർ രജിത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ വിനയകുമാർ, ബിനുലാല്‍, പ്രിവന്റീവ് ഓഫീസർ വിഷ്ണുരാജ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ജ്യോതി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ട്രീസ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ ഉണ്ടായിരുന്നു.

Advertisement
Advertisement