കുട്ടനെല്ലൂർ കോളേജിൽ മുരിങ്ങത്തോട്ടം

Thursday 06 June 2024 12:00 AM IST

തൃശൂർ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടനെല്ലൂർ അച്യുതമേനോൻ ഗവ. കോളേജിൽ എൻ.എസ്.എസ്, അലുമ്‌നി അസോസിയേഷൻ, പി.ടി.എ എന്നീ സംഘടനകൾ ചേർന്ന് കോളേജ് ക്യാമ്പസിൽ മുരിങ്ങത്തോട്ടം ഒരുക്കുന്നു. മുരിങ്ങയിൽ നിന്നും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനുള്ള പരിശീലനം വിദ്യാർത്ഥികൾക്ക് നൽകും. വാർഡ് കൗൺസിലർ ശ്യാമള വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രൊഫ.സി.വിമല മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ.പി.എസ്.മനോജ് കുമാർ, വനിതാസംരംഭക അംബിക സോമസുന്ദരൻ, എൻ.എസ്.എസ് കോ ഓർഡിനേറ്റർ പ്രൊഫ.സജീവ് കൃഷ്ണൻ, അരുൺ എ.എം, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ഷിനുമോൾ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement