'തൃഷ 40 വയസായിട്ടും വിവാഹം കഴിക്കാതിരിക്കാൻ ഒരു കാരണമുണ്ട്',​ വെളിപ്പെടുത്തലുമായി തമിഴ് നടൻ

Wednesday 05 June 2024 9:56 PM IST

നടി തൃഷ കൃഷ്‌ണന്റെ വിവാഹത്തെ കുറിച്ചുള്ള ഗോസിപ്പ് വാർത്തകൾ ഇടയ്‌ക്കിടെ പുറത്തുവരാറുള്ളതാണ്. ഒരിക്കൽ വിവാഹനിശ്ചയം വരെ കഴിഞ്ഞ താരം പിന്നീട് ആ ബന്ധം തുടരാത്തതും പിന്നീട് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തരത്തിലുമെല്ലാം വാർത്തകൾ വന്നിരുന്നു. ഇവയിൽ പലതിനും താരം പിന്നീട് വിശദീകരണവും തന്നു.

ഇക്കൊല്ലം 40 വയസായ താരം ഇപ്പോഴും അവിവാഹിതയായിരിക്കുന്നതിന്റെ കാരണം ഇപ്പോൾ ഒരു യൂട്യൂബ് ചാനലിനോട് വ്യക്തമാക്കുകയാണ് തമിഴ്‌ നടനും മാദ്ധ്യമ പ്രവർ‌ത്തകനുമായ ബെയിൽവാൻ രംഗനാഥൻ. 'തൃഷയ്‌ക്ക് ഇപ്പോൾ 40 വയസായി,​ ഇപ്പോഴും അവർ അവിവാഹിതയാണ്. എത്രയോ നടന്മാരും നടിമാരും വിവാഹിതരായി സന്തോഷമായി കഴിയുന്നു. എന്നാൽ ചിലർ വളരെ പെട്ടെന്ന് വിവാഹമോചനം നേടി പിരിയുന്നു.' ബെയിൽവാൻ രംഗനാഥൻ പറയുന്നു. ഇതാണ് തൃഷ വിവാഹം കഴിക്കാതിരിക്കാൻ കാരണമെന്നാണ് നടൻ പറയുന്നത്.

വിവാഹശേഷം രണ്ടോ മൂന്നോ കൊല്ലം കഴിഞ്ഞ് വിവാഹമോചനത്തിലെത്തിയാൽ പിന്നീടുള്ള ജീവിതത്തിൽ അതൊരു സമ്മർദ്ദമായി മാറുമെന്നും അങ്ങനെവരാതിരിക്കാൻ വേണ്ടിയാണ് താരം അവിവാഹിതയായി തുടരുന്നതെന്നും തന്നെയാരും ശല്യപ്പെടുത്തരുതെന്നാണ് താരത്തിന്റെ പോളിസിയെന്നും ബെയിൽവാൻ രംഗനാഥൻ പറയുന്നു.

നേരത്തെ തൃഷയും മലയാളത്തിലെ പ്രമുഖ നിർമ്മാതാവും തമ്മിലുള്ള വിവാഹം അടുത്തു തന്നെ ഉണ്ടാകുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് താരത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ടായിരുന്നു പറയുന്നു. എന്നാൽ തൃഷയുമായി ബന്ധപ്പെട്ടവരാരും തന്നെ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.

തെലുങ്കിലും തമിഴിലും തിരക്കേറിയ താരം, ഇപ്പോൾ ടൊവിനോ ചിത്രം ഐഡന്റിറ്റിയിൽ നായികയാകുന്നുണ്ട്. നിവിൻ പോളി നായകനായ മലയാളം ചിത്രം ഹേയ്, ജൂഡിൽ മുൻപ് താരം വേഷമിട്ടിരുന്നു. പൊന്നിയൻ സെൽവൻ 2വിലും വിജയിയുടെ ലിയോയിലും തൃഷ അടുത്തിടെ അഭിനയിച്ചിരുന്നു. കുന്ദവിയായി തിളങ്ങിയ തൃഷ മികച്ച പ്രകടനമാണ് പൊന്നിയൻ സെൽവനിൽ കാഴ്ചവച്ചത്. പൊന്നിയൻ സെൽവനിലെ അഭിനയത്തിന് ആരാധകരുടെ അഭിനന്ദന പ്രവാഹവും താരത്തെ തേടിയെത്തിയിരുന്നു.

2015ൽ സംരംഭകനും നിർമ്മാതാവുമായ വരുൺ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം വിളിച്ച് ചേർത്ത ഒരു ചടങ്ങായിരുന്നു അത്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് ഈ വിവാഹം നടന്നില്ല.

Advertisement
Advertisement