വ​ൻ​ ​ ഡി​മാ​ന്റ് ​ വ​ച്ച് നാ​യി​ഡു,​​​ ​നി​തീ​ഷ്,​ മൂന്നാം മോദി​ഭരണം എട്ട് മുതൽ

Thursday 06 June 2024 4:01 AM IST

ന്യൂ​ഡ​ൽ​ഹി​:​ എ​ൻ.​ഡി.​എ​ ​സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​ ​പി​ന്തു​ണ​ ​ഉ​റ​പ്പാ​ക്കി​യ​ ​ന​രേ​ന്ദ്ര​മോ​ദി​ ​എ​ട്ടി​ന് ​(​ശ​നി​യാ​ഴ്‌ച​)​​​ ​വൈ​കി​ട്ട് ​മൂ​ന്നാം​ ​ത​വ​ണ​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്യും.​ ഇ​ന്ന​ലെ​ ​വൈ​കി​ട്ട് 4​ന് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​വ​സ​തി​യി​ൽ​ ​ചേ​ർ​ന്ന​ ​എ​ൻ.​ഡി.​എ​ ​യോ​ഗം​ ​മോ​ദി​യെ​ ​നേ​താ​വാ​യി​ ​ഏ​ക​ക​ണ്ഠ​മാ​യി​ ​തി​ര​ഞ്ഞെ​ടു​ത്തു.

അതേസമയം ​മൂ​ന്നാം​ ​മോ​ദി​ ​സ​ർ​ക്കാ​രി​നു​ള്ള​ ​പി​ന്തു​ണ​യ്ക്ക് ​തെ​ലു​ങ്കു​ദേ​ശം​ ​നേ​താ​വ് ​ച​ന്ദ്ര​ബാ​ബു​ ​നാ​യി​ഡു​വും​ ​ജെ.​ഡി.​യു​ ​നേ​താ​വ് ​നി​തീ​ഷ്‌​കു​മാ​റും​ ​ബി.​ജെ.​പി​യോ​ട് ​ ഉ​പാ​ധി​ ​വ​ച്ചെ​ന്ന് ​റി​പ്പോ​ർ​ട്ട്.​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ​സ്‌​പീ​ക്ക​ർ​ ​പ​ദ​വി​യും​ ​സു​പ്ര​ധാ​ന​ ​വ​കു​പ്പു​ക​ളു​ള്ള​ ​മ​ന്ത്രി​സ്ഥാ​ന​ങ്ങ​ളു​മാ​ണ്.
ഒ​ന്നും​ ​ര​ണ്ടും​ ​മോ​ദി​ ​സ​ർ​ക്കാ​രി​ൽ​ ​ബി.​ജെ.​പി​ ​കൈ​വ​ശം​ ​വ​ച്ച​ ​ലോ​ക്‌​സ​ഭാ​ ​സ്‌​പീ​ക്ക​ർ​ ​പ​ദ​വി​ ​വേ​ണ​മെ​ന്നാ​ണ് ​ടി.​ഡി.​പി​യു​ടെ​ ​മു​ഖ്യ​ ​ഉ​പാ​ധി.​ ​ടി.​ഡി.​പി​ ​നേ​താ​വ് ​ ജി.​എം.​സി.​ ​ബാ​ല​യോ​ഗി​ ​വാ​ജ്‌​പേ​യി​ ​സ​ഖ്യ​സ​ർ​ക്കാ​രി​ൽ​ ​സ്‌​പീ​ക്ക​ർ​ ​ആ​യി​രു​ന്ന​ത് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​ആ​വ​ശ്യം.​ ​നി​തീ​ഷ് ​മൂ​ന്ന് ​കാ​ബി​ന​റ്റ് ​മ​ന്ത്രി​മാ​രെ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ആ​ന്ധ്ര​യ്‌​ക്കും​ ​ബീ​ഹാ​റി​നും​ ​പ്ര​ത്യേ​ക​ ​പ​ദ​വി​യാ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​ഉ​പാ​ധി.​നി​ർ​ണാ​യ​ക​മാ​യ​ ​സ്‌​പീ​ക്ക​ർ​ ​സ്ഥാ​നം​ ​ബി.​ജെ.​പി​ ​സ​ഖ്യ​ക​ക്ഷി​ക്ക് ​വി​ട്ടു​കൊ​ടു​ക്കു​മോ​യെ​ന്ന് ​ഉ​റ​പ്പി​ല്ല.
7​ന് ​സ​ഖ്യ​ക​ക്ഷി​ ​നേ​താ​ക്ക​ൾ​ക്കൊ​പ്പം​ ​രാ​ഷ​‌്ട്ര​പ​തി​ ​ദ്രൗ​പ​ദി​ ​മു​ർ​മു​വി​നെ​ ​ക​ണ്ട് ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കും.​ ​നി​ല​വി​ലെ​ ​സ്ഥാ​നം​ ​ഒ​ഴി​ഞ്ഞു​കൊ​ണ്ട് ​ഇ​ന്ന​ലെ​ ​രാ​ഷ​‌്ട്ര​പ​തി​ക്ക് ​രാ​ജി​ക്ക​ത്ത് ​ന​ൽ​കി​യി​രു​ന്നു.
ശി​വ​സേ​ന,​ ​ഒ​റ്റ​ ​എം.​ ​പി​യു​ള്ള​ ​(​ജി​ത​ൻ​ ​റാം​ ​മാ​ഞ്ചി​ ​)​​​ ​ഹി​ന്ദു​സ്ഥാ​നി​ ​അ​വാം​ ​മോ​ർ​ച്ച​ ​അ​ട​ക്കം​ ​ക​ക്ഷി​ക​ളും​ ​സു​പ്ര​ധാ​ന​ ​വ​കു​പ്പു​ക​ളി​ൽ​ ​കാ​ബി​ന​റ്റ്,​ ​സ​ഹ​മ​ന്ത്രി​ ​സ്ഥാ​ന​ങ്ങ​ളും​ ​ആ​വ​ശ്യ​പ്പെ​ട്ടു.
240​ ​സീ​റ്റു​ള്ള​ ​ബി.​ജെ.​പി​ക്ക് ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കാ​ൻ​ ​ടി.​ഡി.​പി​ ​(16​),​ ​ജെ.​ഡി.​യു​ ​(12​)​ ​അ​ട​ക്കം​ ​സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​ ​പി​ന്തു​ണ​ ​അ​നി​വാ​ര്യ​മാ​ണ്.​ ​ഇ​വ​രെ​ ​'​ഇ​ന്ത്യ​"​ ​മു​ന്ന​ണി​ ​അ​ട​ർ​ത്താ​തെ​ ​നോ​ക്കു​ക​യും​ ​വേ​ണം.​ ​മ​ന്ത്രി​മാ​രെ​ ​നി​ശ്ച​യി​ക്കാ​ൻ​ ​അ​മി​ത് ​ഷാ,​ ​രാ​ജ്നാ​ഥ് ​സിം​ഗ്,​ ​ബി.​ജെ.​പി​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​ജെ.​പി.​ന​ദ്ദ​ ​എ​ന്നി​വ​ർ​ ​സ​ഖ്യ​ക​ക്ഷി​ ​നേ​താ​ക്ക​ളു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തും.

ജനജീവിത നിലവാരം

ഉയർത്താൻ നടപടി

 മോദി സർക്കാർ നടപ്പാക്കിയ ജനപക്ഷ നയങ്ങൾ വികസനം കൊണ്ടുവന്നതായി ഇന്നലെ യോഗം പാസാക്കിയ പ്രമേയത്തിൽ പറയുന്നു

 ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനുള്ള ശ്രമങ്ങളിൽ ഉറച്ചു നിൽക്കും. അധഃസ്ഥിതർ, സ്ത്രീകൾ, യുവജനങ്ങൾ, കർഷകർ, പാർശ്വവൽക്കരിക്കപ്പെട്ടവർ എന്നിവരെ സേവിക്കാൻ പ്രതിഞ്ജാബദ്ധമാണ്

 യോഗത്തിൽ ചന്ദ്രബാബു നായിഡുവും നിതീഷും അടക്കം 18 സഖ്യകക്ഷി നേതാക്കൾ സർക്കാരിനുള്ള പിന്തുണ രേഖാമൂലം നൽകി. തുടർന്ന് മോദിയെ നേതാവായി തിരഞ്ഞെടുത്ത് പ്രമേയം പാസാക്കി

 പ്രധാനമന്ത്രിയുടെ ഇടതു വശത്തായായിരുന്നു നായിഡുവിനും നിതീഷിനും ഇരിപ്പിടം. എച്ച്.ഡി. കുമാരസ്വാമി, പവൻ കല്യാൺ, ജിതൻറാം മാഞ്ചി, ചിരാഗ് പാസ്വാൻ, ഏക്‌നാഥ് ഷിൻഡെ, പ്രഫുൽ പട്ടേൽ തുടങ്ങിയവരും പങ്കെടുത്തു.

ഉപാധികൾ

സ്‌പീക്കർ പദവി

സുപ്രധാന മന്ത്രി പദവികൾ

​ആന്ധ്രയ്‌ക്കും ബീഹാറിനും പ്രത്യേക പദവി

സു​രേ​ഷ് ​ഗോ​പി​ ​കാ​ബി​ന​റ്റ്
റാ​ങ്കു​ള്ള​ ​ മന്ത്രി​​യാ​യേ​ക്കും

കേ​ര​ള​ത്തി​ൽ​ ​ബി.​ജെ.​പി​ ​അ​ക്കൗ​ണ്ട് ​തു​റ​ന്ന​ ​സു​രേ​ഷ് ​ഗോ​പി​ ​മ​ന്ത്രി​യാ​കു​മെ​ന്ന് ​ഉ​റ​പ്പാ​ണ്.​ ​കാ​ബി​ന​റ്റ് ​റാ​ങ്ക് ​ല​ഭി​ക്കു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ബി.​ജെ.​പി​ ​കൈ​കാ​ര്യം​ ​ചെ​യ്‌​ത​ ​ആ​ഭ്യ​ന്ത​രം,​ ​ധ​ന​കാ​ര്യം,​ ​റോ​ഡ്,​ ​റെ​യി​ൽ​വേ​ ​വ​കു​പ്പു​ക​ൾ​ ​സ​ഖ്യ​ക​ക്ഷി​ക​ൾ​ ​അ​വ​കാ​ശ​പ്പെ​ട്ടെ​ന്നാ​ണ് ​സൂ​ച​ന.​ ​ആ​ഭ്യ​ന്ത​രം,​ ​പ്ര​തി​രോ​ധം,​ ​ധ​ന​കാ​ര്യം​ ​വ​കു​പ്പു​ക​ൾ​ ​ബി.​ജെ.​പി​ ​വി​ട്ടു​ ​കൊ​ടു​ക്കി​ല്ല.
റോ​ഡ് ​ഗ​താ​ഗ​തം,​ ​ഗ്രാ​മ​വി​ക​സ​നം,​വി​ദ്യാ​ഭ്യാ​സം,​ ​ആ​രോ​ഗ്യം,​ ​പാ​ർ​പ്പി​ട​-​ന​ഗ​ര​കാ​ര്യം,​ ​കൃ​ഷി,​ ​ജ​ല​ശ​ക്തി,​ ​ഐ​ടി​ ​ആ​ൻ​ഡ് ​ടെ​ലി​കോം​ ​എ​ന്നി​വ​യി​ൽ​ ​കാ​ബി​ന​റ്റ് ​റാ​ങ്കും​ ​ധ​ന​കാ​ര്യ​ത്തി​ൽ​ ​സ​ഹ​മ​ന്ത്രി​ ​സ്ഥാ​ന​വു​മാ​ണ് ​ച​ന്ദ്ര​ബാ​ബു​നാ​യി​ഡു​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​ ​അ​മി​ത് ​ഷാ​ ​തു​ട​ർ​ന്നേ​ക്കും.​ ​രാ​ജ്നാ​ഥ് ​സിം​ഗ്,​ ​നി​ർ​മ്മ​ല​ ​സീ​താ​രാ​മ​ൻ,​ ​നി​തി​ൻ​ ​ഗ​ഡ്‌​ക​രി,​ ​എ​സ്.​ജ​യ​ശ​ങ്ക​ർ,​ ​അ​ശ്വ​നി​ ​വൈ​ഷ്‌​ണ​വ്,​ ​പി​യൂ​ഷ് ​ഗോ​യ​ൽ,​ ​ര​വി​ശ​ങ്ക​ർ​ ​പ്ര​സാ​ദ്,​ ​കി​ര​ൺ​ ​റി​ജി​ജു,​ ​ധ​ർ​മ്മേ​ന്ദ്ര​ ​പ്ര​ധാ​ൻ,​ ​ജി​തേ​ന്ദ്ര​ ​സിം​ഗ്,​ ​ഭൂ​പേ​ന്ദ്ര​ ​യാ​ദ​വ്,​ ​ഹ​ർ​ദീ​പ് ​സിം​ഗ് ​പു​രി,​ ​ജ്യോ​തി​രാ​ദി​ത്യ​ ​സി​ന്ധ്യ​ ​തു​ട​ങ്ങി​യ​വ​ർ​ ​തു​ട​ർ​ന്നേ​ക്കും.​ ​എ​ൽ.​ജെ.​പി​ ​നേ​താ​വ് ​ചി​രാ​ഗ് ​പാ​സ്വാ​ൻ,​ ​എ​ച്ച്.​എ.​എം​ ​നേ​താ​വ് ​ജി​ത​ൻ​ ​റാം​ ​മാ​ഞ്ചി​ ​തു​ട​ങ്ങി​യ​ ​സ​ഖ്യ​ ​ക​ക്ഷി​ ​മ​ന്ത്രി​മാ​രു​മു​ണ്ടാ​കും.

ഇ​ന്ത്യ​ ​മു​ന്ന​ണി​ പ്ര​തി​പ​ക്ഷ​ത്ത് ഇരി​ക്കും

ന്യൂ​ഡ​ൽ​ഹി​:​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​ര​ണ​ ​ശ്ര​മ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പി​ൻ​മാ​റി​ ​പ്ര​തി​പ​ക്ഷ​ത്തി​രി​ക്കാ​ൻ​ ​പ്ര​തി​പ​ക്ഷ​ ​'​ഇ​ന്ത്യ​" ​മു​ന്ന​ണി.​ ​ഇ​ന്ന​ലെ​ ​ഡ​ൽ​ഹി​യി​ൽ​ ​ചേ​ർ​ന്ന​ ​മു​ന്ന​ണി​ ​യോ​ഗ​ത്തി​ന്റേ​താ​ണ് ​തീ​രു​മാ​നം.​ ​അ​നു​യോ​ജ്യ​മാ​യ​ ​സ​മ​യ​ത്ത് ​അ​നു​യോ​ജ്യ​ ​തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് ​മാ​ത്ര​മാ​ണ് ​ര​ണ്ടു​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​യോ​ഗ​ത്തി​ന് ​ശേ​ഷം​ ​കോ​ൺ​ഗ്ര​സ് ​അ​ദ്ധ്യ​ക്ഷ​ൻ​ ​മ​ല്ലി​കാ​ർ​ജ്ജു​ന​ ​ഖാ​ർ​ഗെ​ ​അ​റി​യി​ച്ച​ത്.​ ​മു​ന്ന​ണി​ക്ക് ​ന​ൽ​കി​യ​ ​പി​ന്തു​ണ​യ്‌​ക്ക് ​ജ​ന​ങ്ങ​ൾ​ക്ക് ​ന​ന്ദി​ ​പ്ര​ക​ടി​പ്പി​ച്ചു.
ബി.​ജെ.​പി​ക്ക് ​ ഭൂ​രി​പ​ക്ഷം​ ​ല​ഭി​ക്കി​ല്ലെ​ന്നു​റ​പ്പാ​യ​തി​ന് ​പി​ന്നാ​ലെ​ ​'​ഇ​ന്ത്യ" ​നേ​താ​ക്ക​ൾ​ ​ച​ന്ദ്ര​ബാ​ബു​ ​നാ​യി​ഡു​വി​നെ​യും​ ​നി​തീ​ഷ്‌​കു​മാ​റി​നെ​യും​ ​ബ​ന്ധ​പ്പെ​ട്ട​താ​യി​ ​റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

Advertisement
Advertisement