ഡിമൻഷ്യ ഡേ കെയർ ഹോം റോട്ടറി ഗവർണർ സന്ദർശിച്ചു

Wednesday 05 June 2024 11:22 PM IST

കണ്ണൂർ: റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സേതുശിവശങ്കർ പള്ളിയാന്മൂലയിലെ ഡിമൻഷ്യ ഡേ കെയർ ഹോം സന്ദർശിച്ചു. കാനന്നൂർ സീ സൈഡ് റോട്ടറി ക്ലബ് ഭാരവാഹികളും സംബന്ധിച്ചു. റോട്ടറി ക്ലബ്, കെയർ ഹോം അ ന്തേവാസികൾക്കു സംഭാവന ആയി നൽകിയ ടെലിവിഷൻ സെറ്റും, മെഡിക്കൽ ഉപകരണങ്ങളും ഡിമൻഷ്യ കെയർ സൊസൈറ്റി പ്രസിഡന്റ് കാർത്യയനി ഭാസ്‌കരന് കൈമാറി. സെൻട്രൽ ജയിൽ അ ന്തേവാസികൾക്കുള്ള കാരം ബോർഡുകൾ തുടർന്ന് നടന്ന ചടങ്ങിൽ ഡോ. സേതുശിവശങ്കർ ജയിൽ ഉദ്യോഗസ്ഥർക്ക് കൈമാറി. റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ഡി.കെ.അജിത് സുഭാഷ്, സെക്രട്ടറി മിനിഷ് കുമാർ, അസി. ഗവർണർ ദീപേഷ് ദാമോദരൻ, ഒ.ജി.സേതുമാധവൻ, ടി.സോമശേഖരൻ, ഡോ. സി.കെ.അശോകൻ, എം.ദാമോദരൻ, എ.പി.സഞ്ജയ്, കെ.ടി.പ്രമോദ് പങ്കെടുത്തു.

Advertisement
Advertisement