ആഡംബര വീട് വാടകയ്‌ക്കെടുത്ത് അജേഷ് നടത്തിയിരുന്നത് ഈ ബിസിനസ്, പഞ്ചായത്ത് പ്രസിഡന്റടക്കമെത്തി കൈയോടെ പിടിച്ചു

Wednesday 05 June 2024 11:53 PM IST

അമ്പലപ്പുഴ: പറവൂർ ഭാഗത്ത് വാറ്റ് കേന്ദ്രത്തിൽ എക്‌സൈസ് നടത്തിയ റെയ്ഡിൽ 2000 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തിൽ പുന്നപ്ര നോർത്ത് തൂക്കുകുളം രാരീരം വീട്ടിൽ അജേഷിനെ (41) എക്‌സൈസ് അറസ്റ്റ് ചെയ്തു.

ആഡംബര വീട് വാടകയ്‌ക്കെടുത്തായിരുന്നു വാറ്റ് നടത്തിവന്നിരുന്നത്. ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന അജേഷിനെ പഞ്ചായത്ത് പ്രസിഡന്റിന്റെയും മെമ്പറുടെയും സാന്നിദ്ധ്യത്തിൽ എക്‌സൈസ് പിടികൂടുകയായിരുന്നു. ഇന്ന് അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കും.

ആലപ്പുഴ റേഞ്ച് ഇൻസ്‌പെക്ടർ എം.ആർ. മനോജ്, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഇ.കെ. അനിൽ, പ്രിവന്റിവ് ഓഫീസർ ജിജൂഷ് ഗോപി , സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷെഫീക്ക്, അനിൽകുമാർ , രതീഷ്, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എസ്. മധു ,വി.കെ. മനോജ് , സിവിൽ എക്‌സൈസ് ഓഫീസർ മാരായ വർഗീസ് പയസ്, ആന്റണി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Advertisement
Advertisement