വോട്ട് വിഹിതത്തിൽ നഷ്ടം എൽ.ഡി.എഫിനും, യു.ഡി.എഫിനും

Thursday 06 June 2024 1:16 AM IST

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് യു.ഡി.എഫ് മുന്നണികൾക്ക് വോട്ട് വിഹിതത്തിൽ നഷ്ടമെന്ന് കണക്കുകൾ. 2019ൽ 47.48ശതമാനം വോട്ട് യു.ഡി.എഫും 36.29ശതമാനം വോട്ട് എൽ.ഡി.എഫിനും ലഭിച്ചു. ഇത്തവണ യു.ഡി.എഫിന് 41.13ശതമാനം. 6.35 ശതമാനത്തിന്റെ കുറവ്. എൽ.ഡി.എഫിന് ഇത്തവണ 33.34 ശതമാനം വോട്ട് ലഭിച്ചു. 2.95 ശതമാനത്തിന്റെ കുറവ്.

ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ച 15.64 ശതമാനത്തിൽ നിന്ന് 1.04 ശതമാനം വോട്ട് വിഹിതം വർധിച്ച് 16.68ശതമാനമായി ഉയർന്നു.ഇത്തവണ 6927111 പേർ കോൺഗ്രസിന് വോട്ട് ചെയ്തപ്പോൾ സി.പി.എമ്മിന് 5100964 വോട്ടാണ് ലഭിച്ചത്. സി.പി.ഐക്ക് 1212197 വോട്ടും, ബി.ജെ.പിക്ക് 3296354 വോട്ടും ലഭിച്ചു. മുസ്ലീം ലീഗ് 1199839 വോട്ട് നേടി.കേരള കോൺഗ്രസ്- എമ്മിന് 272418 വോട്ട് ലഭിച്ചു. ബി.ഡി.ജെ.എസ് കോട്ടയത്ത് 19.74 ശതമാനം വോട്ട് നേടി.

 തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ​​​തോ​​​ൽ​​​വി​ ​പ​​​രാ​​​മ​​​ർ​​​ശി​​​ക്കാ​​​തെ​ ​മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം

സം​​​സ്ഥാ​​​ന​​​ത്ത് ​​​ഇ​​​ട​​​തു​​​ജ​​​നാ​​​ധി​​​പ​​​ത്യ​​​ ​​​മു​​​ന്ന​​​ണി​​​ക്ക് ​​​ലോ​​​ക​​​സ​​​ഭാ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലു​​​ണ്ടാ​​​യ​​​ ​​​ക​​​ന​​​ത്ത​​​ ​​​പ​​​രാ​​​ജ​​​യം​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​ചേ​​​ർ​​​ന്ന​​​ ​​​മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ​​​ ​​​ച​​​ർ​​​ച്ച​​​യാ​​​യി​​​ല്ല.​​​ ​​​മ​​​ന്ത്രി​​​സ​​​ഭാം​​​ഗ​​​മാ​​​യ​​​ ​​​കെ.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​നാ​​​ണ് ​​​ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​ജ​​​യി​​​ച്ച​​​ ​​​ഏ​​​ക​​​ ​​​സ്ഥാ​​​നാ​​​ർ​​​ത്ഥി.​​​ ​​​ശേ​​​ഷി​​​ച്ച​​​ 19​​​സീ​​​റ്റു​​​ക​​​ളി​​​ലും​​​ ​​​മു​​​ന്ന​​​ണി​​​ ​​​സ്ഥാ​​​നാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ ​​​തോ​​​റ്റു.
ഇ​​​ന്ന​​​ലെ​​​ ​​​മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​നെ​​​ത്തി​​​യ​​​ ​​​കെ.​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ​​​ ​​​യോ​​​ഗ​​​ത്തി​​​ൽ​​​ ​​​അ​​​ഭി​​​ന​​​ന്ദി​​​ച്ചു.
ഇ​​​ത്ത​​​വ​​​ണ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ​​​പ്ര​​​ച​​​ര​​​ണ​​​ത്തി​​​ന് ​​​മു​​​ന്നോ​​​ടി​​​യാ​​​യി​​​ ​​​സം​​​സ്ഥാ​​​ന​​​ ​​​മ​​​ന്ത്രി​​​സ​​​ഭ​​​ ​​​ഒ​​​ന്ന​​​ട​​​ങ്കം​​​ ​​​ഒ​​​രു​​​ ​​​ബ​​​സി​​​ൽ​​​ ​​​ക​​​യ​​​റി​​​ ​​​എ​​​ല്ലാ​​​ ​​​നി​​​യ​​​മ​​​സ​​​ഭാ​​​ ​​​നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും​​​ ​​​യാ​​​ത്ര​​​ ​​​ചെ​​​യ്യു​​​ക​​​യും​​​ ​​​വോ​​​ട്ട​​​ർ​​​മാ​​​രെ​​​ ​​​നേ​​​രി​​​ട്ട് ​​​ക​​​ണ്ട് ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ ​​​മ​​​ന​​​സി​​​ലാ​​​ക്കി​​​ ​​​പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കാ​​​ൻ​​​ ​​​ശ്ര​​​മി​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്തി​​​രു​​​ന്നു.​​​ ​​​ഒ​​​ന്ന​​​ര​​​മാ​​​സ​​​ക്കാ​​​ലം​​​ ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ​​​ ​​​മ​​​ന്ത്രി​​​സ​​​ഭ​​​ ​​​നേ​​​രി​​​ട്ടെ​​​ത്തി​​​ ​​​സൃ​​​ഷ്ടി​​​ച്ചെ​​​ടു​​​ത്ത​​​ ​​​മ​​​തി​​​പ്പ് ​​​പോ​​​ലും​​​ ​​​മു​​​ന്ന​​​ണി​​​യെ​​​ ​​​തു​​​ണ​​​ച്ചി​​​ല്ല.​​​ ​​​വോ​​​ട്ട് ​​​വി​​​ഹി​​​തം​​​ ​​​കു​​​റ​​​യു​​​ക​​​യും​​​ ​​​ചെ​​​യ്തു.

Advertisement
Advertisement