സി.പി.എം സ്ഥാനാർത്ഥിയെ പിന്നിലാക്കി നോട്ട

Thursday 06 June 2024 1:44 AM IST

ബംഗളൂരു: കർണാടകയിൽ സി.പി.എം മത്സരിച്ച ഏക സീറ്റായ ചിക്കബല്ലാപുരിൽ സ്ഥാനാർത്ഥി മുനിവെങ്കടപ്പയ്ക്ക് നോട്ടയേക്കാളും കുറവ് വോട്ട്. മുനിവെങ്കടപ്പ 4557 വോട്ട് നേടിയപ്പോൾ നോട്ടയ്ക്ക് ലഭിച്ചത് 6596 വോട്ടാണ്. മൂന്നാം സ്ഥാനമാണ് നോട്ടയ്ക്ക്.

ബി.ജെ.പിയുടെ ഡോ. കെ. സുധാകർ 163460 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇവിടെ ജയിച്ചു. മുൻ മന്ത്രിയാണ് സുധാകർ. കോൺഗ്രസിന്റെ രക്ഷാ രാമയ്യ രണ്ടാമതെത്തി. ആകെ 29 സ്ഥാനാർത്ഥികളാണ് ഇവിടെ മത്സരിച്ചത്.

Advertisement
Advertisement