നിരോധിത പുകയില വില്പന: യുവാവ് അറസ്റ്റിൽ

Friday 07 June 2024 1:17 AM IST
അവിനാശ് കുമാർ സരോജ്

മട്ടാഞ്ചേരി: വിദ്യാർത്ഥികൾക്ക് വില്പനക്കായി എത്തിച്ച നിരോധിത ഉത്പന്നങ്ങളുടെ വൻ ശേഖരവുമായി അന്യസംസ്ഥാനക്കാരനെ മട്ടാഞ്ചേരി പൊലീസ് പിടികൂടി. പാണ്ടിക്കുടിയിൽ വാടകയ്ക്ക് താമസിക്കുന്ന യു.പി. സ്വദേശി അവിനാശ്കുമാർ സരോജിനെയാണ് (24) ഇൻസ്പെക്ടർ എ.വി. ബിജു, എസ്.ഐ എം.ഡി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. രണ്ട് ചാക്ക് പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു.

എസ്.ഐ.ജിമ്മി ജോസ്, സീനിയർ സി.പി.ഒമാരായ എഡ്വിൻ റോസ്, ലാൽ വർഗീസ്,സി.പി.ഒ ബേബിലാൽ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Advertisement
Advertisement