ഒരു സ്പൂൺ പഞ്ചസാര എടുത്തോളൂ; ഒരേയൊരു കാര്യം ചെയ്‌താൽ മതി, പാറ്റ വീട്ടിൽ നിന്ന് അപ്രത്യക്ഷമാകും

Thursday 06 June 2024 4:49 PM IST

പാറ്റകളുടെ ശല്യം കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പേരുണ്ട്. അടുക്കളയിലും, ഭക്ഷണ സാധനങ്ങളിലും, എന്തിനേറെപ്പറയുന്നു അലമാരയിൽ വരെ ഇവ എത്തുന്നു. അടുക്കളയിൽ സിങ്കിലും ക്യാബിനുകളിലുമാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്.

പാറ്റകളെ തുരത്താനുള്ള സ്‌പ്രേ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ പലപ്പോഴും സ്‌പ്രേയടിച്ച് കുറച്ച് സമയം ആശ്വാസമുണ്ടാകുമെങ്കിലും പാറ്റകൾ വീണ്ടും വരും. മാത്രമല്ല, നൂറും ഇരുന്നൂറും രൂപ കൊടുത്ത് മാർക്കറ്റിൽ നിന്ന് വാങ്ങുന്ന ഇത്തരം സാധനങ്ങളിൽ അടങ്ങിയിരിക്കുന്ന കെമിക്കൽ നമ്മുടെ ആരോഗ്യത്തെ പോലും മോശമായി ബാധിക്കാൻ സാദ്ധ്യതയുണ്ട്.

പോക്കറ്റ് കാലിയാകാതെ, കെമിക്കലുകൾ ചേർക്കാതെ നമ്മുടെ അടുക്കളയിലെ സാധനങ്ങൾ ഉപയോഗിച്ചുതന്നെ പാറ്റകളെ തുരത്താൻ സാധിക്കും. ബേക്കിംഗ് സോഡയും പഞ്ചസാരയും ഉപയോഗിച്ച് പാറ്റ ശല്യം ഒഴിവാക്കാം.

പൊടിച്ച പഞ്ചസാരയാണ് ഉപയോഗിക്കേണ്ടത്. ഒരു ടീസ്പൂൺ പഞ്ചസാരയും അത്രതന്നെ ബേക്കിംഗ് സോഡയും യോജിപ്പിക്കുക. ശേഷം പാറ്റ ശല്യമുള്ളയുടങ്ങളിൽ ഇട്ടുകൊടുക്കുക. ഒരുപാട് സ്ഥലത്ത് പാറ്റകളുണ്ടെങ്കിൽ പഞ്ചസാരയുടെയും ബേക്കിംഗ് സോഡയുടെയും അളവിൽ മാറ്റം വരുത്താം. പഞ്ചസാരയുടെ മണത്തിൽ ആകർഷിക്കപ്പെട്ട് പാറ്റകളെത്തും. ബേക്കിംഗ് സോഡയുമായി യോജിപ്പിച്ചതിനാൽ ഇവ ചത്തുവീഴും.

വേപ്പെണ്ണ ഉപയോഗിച്ചും പാറ്റകളെ തുരത്താം. കുറച്ച് വെള്ളത്തിൽ വേപ്പെണ്ണ കലർത്തുക. ഇനി സ്‌പ്രേ ബോട്ടിലാക്കി, പാറ്റയുടെ സാമീപ്യമുള്ളയിടങ്ങളിൽ രാത്രി തളിച്ചുകൊടുക്കാം. ഇതുവഴിയും പാറ്റകളെ തുരത്താം.


ഇളം ചൂടുവെള്ളത്തിൽ അൽപം വിനാഗിരി ചേർക്കുക. ഒന്നുകിൽ ഒരു തുണി ഇതിൽ മുക്കി അടുക്കളയിലെ സ്ലാബും മറ്റും തുടച്ചുകൊടുക്കാം. ഇത് സിങ്കിൽ കുറച്ചുകൂടുതൽ ഒഴിച്ചുകൊടുക്കണം. പാറ്റകളെ അകറ്റുന്നതിനൊപ്പം അണുവിമുക്തമാക്കാനും ഇത് സഹായിക്കും.

Advertisement
Advertisement