വനിതകളുടെ രക്തദാന ക്യാമ്പ്

Thursday 06 June 2024 5:29 PM IST

ചങ്ങനാശേരി : തൃക്കൊടിത്താനം മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആൻഡ് വായനശാല ഉപസമിതിയായ സ്ത്രീശക്തി വനിതവേദി, കുടുംബശ്രീ എ.ഡി.എസ്, അവളിടം ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ വനിതകളുടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ശിശുക്ഷേമസമിതി ജില്ല കോർഡിനേറ്റർ കൃഷ്ണകുമാരി രാജശേഖരൻ ഉദ്‌ഘാടനം ചെയ്തു. വായനശാല വൈ.പ്രസിഡന്റ് എ.സി പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി പാതോളജി വിഭാഗം ജൂനിയർ കൺസൾട്ടന്റ് ഡോ.അനു രക്തദാനസന്ദേശം നൽകി. വായനശാല ഭരണാസമിതിഅംഗം സരസമ്മ കൊടൂർ, പ്രവർത്തകസമിതി അംഗം ശ്യാം മോഹൻ, എ.ഡി.എസ് സെക്രട്ടറി സജിത പ്രസാദ് എന്നിവർ സംസാരിച്ചു. സ്ത്രീശക്തി വനിതവേദി സെക്രട്ടറി നിഷാ വി.ദേവൻ സ്വാഗതവും എ.ഡി.എസ് പ്രസിഡന്റ്‌ ബീന പ്രസാദ് നന്ദിയും പറഞ്ഞു.

Advertisement
Advertisement