ഈ നക്ഷത്രക്കാർക്ക് വിദേശത്ത് ജോലി ലഭിക്കും,​ തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം കൈയിലെത്തും

Thursday 06 June 2024 6:19 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജൂൺ 7 - 1199 ഇടവം 24 വെള്ളിയാഴ്ച. രാത്രി 7 മണി 42 മിനിറ്റ് 27 സെക്കന്റ് വരെ മകയിരം നക്ഷത്രം ശേഷം തിരുവാതിര നക്ഷത്രം


അശ്വതി: ഇന്‍ഷ്വറന്‍സ് മേഖലയിലുള്ളവര്‍ കരുതലോടെ പ്രവര്‍ത്തിക്കുക, മറ്റുള്ളവരുടെ വാക്കില്‍ വീഴരുത്.

ഭരണി: ആരോഗ്യ ‍കാര്യത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം. മോശം കൂട്ടുകെട്ടു മൂലം ദുശ്സീലങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത.

കാർത്തിക: കുടുംബത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കണം പ്രണയ ചിന്ത മനസ്സിനെ അലട്ടും.

രോഹിണി: സഹോദര സ്ഥാനീയരും സന്താനങ്ങളും ശത്രുക്കളെപ്പോലെ പെരുമാറും.

മകയിരം: തിരികെ ലഭിക്കില്ലെന്ന് കരുതിയ പണം തിരിച്ചുകിട്ടും, ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.

തിരുവാതിര: കര്‍മ്മങ്ങള്‍ക്ക് തടസ്സം നേരിട്ടാലും കാര്യങ്ങള്‍ അനുകൂലമാകും, അഹംഭാവവും, നിന്ദാശീലവും ഒഴിവാക്കണം.

പുണര്‍തം: സർക്കാർ തലത്തിൽ ബഹുമാനം, പുരസ്‌കാര ലബ്‌ധി, നേതൃത്വ സ്ഥാനമലങ്കരിക്കൽ.

പൂയം: ഇഷ്ട വാര്‍ത്താ ശ്രവണം, നവീന വസ്ത്ര ലാഭം ,വിദേശ യാത്രാ സാഫല്യം.

ആയില്യം: ഗുരു കാരണവന്മാരുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹം ഏറ്റുവാങ്ങി മുന്നോട്ടു പോകും, കുടുംബ സുഹൃത്ത് സഹായിക്കും.

മകം: ജീവിതത്തില്‍ ആഹ്ളാദം വന്നു ചേരും, എല്ലാ കാര്യങ്ങളിലും സന്തോഷകരമായ ദിവസം

പൂരം: ജലം, അഗ്‌നി എന്നിവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം, കാര്യങ്ങള്‍ അനുകൂലമാകും.

ഉത്രം: വിദേശ ജോലി തരപ്പെടും, ജീവിത സുഖം വര്‍ദ്ധിക്കും, ഇഷ്ടജനം വഴി നേട്ടങ്ങള്‍ കൈവരും.

അത്തം: ഈശ്വരകൃപ ഉണ്ടാകുന്നതാണ്, പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും.

ചിത്തിര: വ്യവഹാരങ്ങളില്‍ തീര്‍പ്പാകും, വിശിഷ്ട വ്യക്തികളുമായി സമ്പര്‍ക്കമുണ്ടാകും.

ചോതി: വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം, ചെയ്തുപോയ കുറ്റങ്ങളില്‍ പശ്ചാത്തപിക്കേണ്ടാതായി വരും.

വിശാഖം: ഏറ്റെടുക്കുന്ന കര്‍മ്മങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പ്രയാസപ്പെടും, കുടുംബ ബന്ധങ്ങളില്‍ ശത്രുത വര്‍ദ്ധിക്കും.

അനിഴം: അന്യരുടെ വാക്ക് കേട്ട് അബദ്ധത്തില്‍ ചെന്നു ചാടരുത്. അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്.

കേട്ട: കൃത്യനിഷ്ഠ പാലിക്കാന്‍ പരമാവധി ശ്രമിക്കണം, എഴുത്തുകുത്തുകള്‍ സൂക്ഷിക്കണം.

മൂലം:ആത്മാഭിമാനം വർദ്ധിക്കുന്ന സംഭവങ്ങളുണ്ടാകും, പുതിയ മന്ത്രോപാസന വേണ്ടി വരും.

പൂരാടം: കലാ സാംസ്‌കാരിക രംഗത്തുള്ളവര്‍ക്ക് പ്രശസ്തി, പുതിയ അവസരങ്ങളും ലഭിക്കും, സഹോദരങ്ങള്‍ വഴി നേട്ടം

ഉത്രാടം: ഔദ്യോഗിക രംഗത്ത് അധിക ഉത്തരവാദിത്വം ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസം നന്നാകും.

തിരുവോണം: വിശിഷ്ട വസ്ത്രാഭരണ, ഭക്ഷണ സുഖം കിട്ടും. അലസത വിട്ടൊഴിയും. പൊതുരംഗത്ത്‌ നേട്ടം.

അവിട്ടം: ഉദ്യോഗത്തിന് പുറമേ ധനലാഭമുള്ള വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രവൃത്തി മണ്ഡലങ്ങള്‍ക്ക് തുടക്കം കുറിക്കും.

ചതയം: ചലച്ചിത്ര രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലമാണ്. ബിസ്സിനസ്സില്‍ അഭിവൃദ്ധി ഉണ്ടാകും. പ്രണയം സഫലമാകും.

പൂരുരുട്ടാതി: അന്യരുടെ പഞ്ചാര വാക്കുകേട്ട് ചതിയില്‍പ്പെടരുത്. വിദേശത്ത് ജോലി സാദ്ധ്യത. ബന്ധുജന സന്ദര്‍ശനം വഴി മന:സുഖം ലഭിക്കും.

ഉത്തൃട്ടാതി: ജീവിതാഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യംആകും. പുനഃപരീക്ഷയില്‍ വിജയിക്കും.

രേവതി: മനസ്സാക്ഷിക്ക് വിപരീതമായി പ്രവര്‍ത്തിക്കരുത്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക.

Advertisement
Advertisement