കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

Friday 07 June 2024 1:34 AM IST

പെരുമ്പാവൂർ: അഞ്ചരക്കിലോ കഞ്ചാവുമായി അന്യസംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ടമാൽ സ്വദേശി സമീർദിഗലിനെയാണ് (38) പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒഡീഷയിൽനിന്ന് കഞ്ചാവുമായി വരുന്ന വഴിമുടിക്കൽ പവർഹൗസ് ജംഗ്ഷന് സമീപംവച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കിലോയ്ക്ക് രണ്ടായിരത്തി അഞ്ഞൂറ് രൂപയ്ക്ക് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് വിൽക്കുന്നത്. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ. രാജേഷ്, സബ് ഇൻസ്പെക്ടർമാരായ വി. വിദ്യ, ദിനേശ്‌കുമാർ എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ സി.കെ. മീരാൻ, ടി.എൻ. മനോജ്കുമാർ, ടി.എ. അഫ്സൽ, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Advertisement
Advertisement