കേരളത്തില്‍ എല്ലാ ദിവസവും ഉപയോഗിക്കുന്ന പച്ചക്കറിയും പട്ടികയില്‍, പഠനത്തില്‍ വ്യക്തമായത് രണ്ട് കാര്യങ്ങള്‍

Thursday 06 June 2024 8:27 PM IST

നുഷ്യന് ഏറ്റവും അധികം പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമാണ് ഭക്ഷണം. നല്ല ഭക്ഷണ രീതിയും മോശം ഭക്ഷണ രീതിയും ആരോഗ്യത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ചില ഭക്ഷണങ്ങളോട് മനുഷ്യന് വലിയ ആസക്തി തോന്നാറുമുണ്ട്. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ ആസക്തി തോന്നുന്ന ഭക്ഷണങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് അമേരിക്കയിലെ മിഷിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാല.

മനുഷ്യന് ഭക്ഷണത്തോടുള്ള ആസക്തി കൂടിവരികയാണെന്നും ഇക്കൂട്ടത്തില്‍ മുന്നില്‍ ചോക്ലേറ്റും പിസയുമാണെന്നുമാണ് പഠനത്തില്‍ വ്യക്തമാകുന്നത്.

35 ഭക്ഷണങ്ങളുടെ പട്ടികയാണ് തയ്യാറാക്കിയിട്ടുള്ളത്. യേല്‍ ഫുഡ് അഡിക്ഷന്‍ സ്‌കെയില്‍ (വൈ.എഫ്.എ.എസ്) അടിസ്ഥാനമാക്കിയായിരുന്നു പഠനം നടത്തിയത്. 504 പേര്‍ പങ്കെടുത്ത രണ്ട് സര്‍വേകളെ അടിസ്ഥാനമാക്കി, 35 വ്യത്യസ്ത ഭക്ഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ ആസക്തി ഉളവാക്കുന്നത് പിസയാണെന്ന് പഠനം കണ്ടെത്തി.

മലയാളികള്‍ ദിവസേന ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൊണ്ടുള്ള ചിപ്‌സ്, ബിസ്‌കറ്റുകള്‍, ഐസ്‌ക്രീം, ഫ്രഞ്ച് ഫ്രൈസ്, ചീസ്ബര്‍ഗറുകള്‍, കേക്ക്, ചീസ് എന്നിവയാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്ന മറ്റ് ഭക്ഷണങ്ങള്‍.

പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പല പാശ്ചാത്യ ഭക്ഷണ പദാര്‍ത്ഥങ്ങളും ഇന്ത്യയില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവയാണ് എന്നത് ശ്രദ്ധേയമാണ്. കൊഴുപ്പുള്ളതും ഉയര്‍ന്ന കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ആസക്തി കൂടുതലുള്ളവയുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

കൂടാതെ ഉയര്‍ന്ന ഗ്ലൈസെമിക് സൂചിക (GL) ഉള്ള ഭക്ഷണങ്ങള്‍ ആളുകളില്‍ ആസക്തി പോലുള്ള ഭക്ഷണ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനം. ഗ്ലൈസെമിക് സൂചിക ഉയര്‍ന്ന ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് രക്തത്തില്‍ പഞ്ചസാരയുടെ അളവു കൂടാന്‍ കാരണമാകുന്നു.

Advertisement
Advertisement