കോടികളുടെ അ​ന​ധി​കൃ​ത​ ​പ​ണ​മി​ട​പാ​ട് കേസ്,​ ക​ർ​ണാ​ട​ക​ ​മ​ന്ത്രി ബി നാഗേന്ദ്ര രാജിവച്ചു

Thursday 06 June 2024 8:51 PM IST

ബം​ഗ​ളൂ​രു​:​ ​ കോടികളുടെ അനധികൃത പണമിടപാട് കേസിൽ പങ്കുണ്ടെന്ന ആരോപണത്തിന് പിന്നാലെ കർണാടക പട്ടികവർഗ,​ പട്ടികക്ഷേമ വകുപ്പ് മന്ത്രി ബി. നാഗേന്ദ്ര രാജിവച്ചു. സം​ഭ​വ​ത്തി​ൽ​ ​ബി.​ജെ.​പി​യു​ടെ​ ​പ്ര​തി​ഷേ​ധം​ ​സം​സ്ഥാ​ന​ത്ത് ​തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ​രാ​ജി​ക്ക​ത്ത് ​മു​ഖ്യ​മ​ന്ത്രി​ ​സി​ദ്ധ​രാ​മ​യ്യ​ക്ക് ​നാ​ഗേ​ന്ദ്ര​ ​കൈ​മാ​റി​യ​ത്.​ ​

ക​ർ​ണാ​ട​ക​ ​മ​ഹ​ർ​ഷി​ ​വാ​ത്മീ​കി​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ക​സ​ന​ ​കോ​ർ​പ​റേ​ഷ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​ഴി​മ​തി​ക്കേ​സി​ലാ​ണ് ​നാ​ഗേ​ന്ദ്ര​യു​ടെ​ ​പേ​രും​ ​ഉ​ൾ​പ്പെ​ട്ട​ത്.​ ​ഗോ​ത്ര​വി​ക​സ​ന​ത്തി​നാ​യി​ ​രൂ​പീ​ക​രി​ച്ച​ 187​ ​കോ​ടി​ ​വി​വി​ധ​ ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ​തി​രി​മ​റി​ ​ന​ട​ത്തി​ ​മാ​റ്റി​യെ​ന്ന​താ​ണ് ​കേ​സ്.​ ​ഇ​തി​ൽ​ 88​ ​കോ​ടി​യി​ല​ധി​കം​ ​ഒ​ന്നി​ല​ധി​കം​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ​മാ​റി.​ ​ഇ​തി​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യെ​ന്നാ​ണ് ​മ​ന്ത്രി​ക്കെ​തി​രെ​ ​ഉ​യ​ർ​ന്ന​ ​ആ​രോ​പ​ണം.


സി​ദ്ധ​രാ​മ​യ്യ​യും​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​ ​ഡി.​കെ.​ശി​വ​കു​മാ​റും​ ​നേ​രി​ട്ട് ​രാ​ജി​ ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​മ​ന്ത്രി​ ​നി​ഷേ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​സ​ർ​ക്കാ​രി​നെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കാ​തി​രി​ക്കാ​നാ​ണ് ​രാ​ജി​യെ​ന്നും​ ​അ​വ​സാ​ന​ ​തീ​രു​മാ​നം​ ​മു​ഖ്യ​മ​ന്ത്രി​യ​ടേ​താ​യി​രി​ക്കു​മെ​ന്നും​ ​ശി​വ​കു​മാ​ർ​ ​പ്ര​തി​ക​രി​ച്ചു.

മേ​യ് 28​ന് ​ശി​വ​മോ​ഗ​യി​ലെ​ ​സ​ർ​ക്കാ​ർ​ ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​ആ​ത്മ​ഹ​ത്യ​ക്കു​ ​ശേ​ഷ​മാ​ണ് ​അ​ഴി​മ​തി​ ​വി​വ​രം​ ​പു​റ​ത്തു​വ​ന്ന​ത്.​ ​കോ​ർ​പ്പറേ​ഷ​ന്റെ​ ​അ​ക്കൗ​ണ്ട്സ് ​സൂ​പ്ര​ണ്ട് ​ച​ന്ദ്ര​ശേ​ഖ​റി​നെ​യാ​ണ് ​മ​രി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​കേ​സി​ൽ​ ​കോ​ർ​പ​റേ​ഷ​ന്റെ​ ​എം.​ഡി​ ​ജെ.​ജി.​ ​പ​ത്മ​നാ​ഭ​യെ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​തു​ട​ർ​ന്ന് ​പു​റ​ത്തു​വ​ന്ന​ ​കോ​ടി​ക​ളു​ടെ​ ​അ​ഴി​മ​തി​ക്കേ​സി​ലാ​ണ് ​നാ​ഗേ​ന്ദ്ര​യു​ടെ​ ​പേ​ര് ​ഉ​യ​ർ​ന്നു​വ​ന്ന​ത്.
.
എ​സ്.​ടി​ ​ക്ഷേ​മ​ത്തി​ന് ​വേ​ണ്ടി​യു​ള്ള​ 187​ ​കോ​ടി​യി​ൽ​ 88​ ​കോ​ടി​യി​ല​ധി​കം​ ​പ്ര​മു​ഖ​ ​ഐ.​ടി​ ​ക​മ്പ​നി​ക​ളു​ടെ​യും​ ​ഹൈ​ദ​രാ​ബാ​ദ് ​ആ​സ്ഥാ​ന​മാ​യു​ള്ള​ ​ഒ​രു​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കി​ന്റെ​യും​ ​ഉ​ൾ​പ്പെ​ടെ​ ​വി​വി​ധ​ ​അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് ​പ​ണം​ ​കൈ​മാ​റി​യ​ത്.​ ​ക്രി​മി​ന​ൽ​ ​ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​ ​ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് ​(​സി.​ഐ.​ഡി​)​ ​അ​ന്വേ​ഷ​ണം​ ​തു​ട​രു​ക​യാ​ണ്. സ​മാ​ന്ത​ര​ ​അ​ന്വേ​ഷ​ണ​ത്തി​നാ​യി​ ​എ.​ഡി.​ജി.​പി​ ​മ​നീ​ഷ് ​ഖ​ർ​ബി​ക്ക​റു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​നും​ ​രൂ​പം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും​ ​നാ​ഗേ​ന്ദ്ര​യു​ടെ​യും​ ​രാ​ജി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​ബി.​ജെ.​പി​ ​നേ​താ​ക്ക​ൾ​ ​ഗ​വ​ർ​ണ​ർ​ക്ക് ​ക​ത്ത് ​ന​ൽ​കി​യി​രു​ന്നു.

Advertisement
Advertisement