ഷാൻ വധം: പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഹർജി

Friday 07 June 2024 2:22 AM IST

കൊച്ചി: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ.കെ.എസ്. ഷാൻ കൊലക്കേസിലെ 10 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെ ഹർജിയിൽ എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരായ പ്രതികൾക്ക് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് ചട്ടങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.

2021 ഡിസംബർ 18ന് മണ്ണഞ്ചേരി -പൊന്നാട് റോഡിൽ കുപ്പേഴം ജംഗ്ഷനിൽനിന്ന് വീട്ടിലേക്ക് സ്‌കൂട്ടറിൽ പോവുകയായിരുന്ന ഷാനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Advertisement
Advertisement