അ​വ​രെ​ക്കു​റി​ച്ചോ​ർ​ത്ത് ​നാ​ണി​ക്കു​ന്നു , അ​യോ​ദ്ധ്യ​ ​നി​വാ​സി​ക​ളെ കു​റ്റ​പ്പെ​ടു​ത്തി​ ​'​ല​ക്ഷ്‌​മ​ണ​ൻ'

Thursday 06 June 2024 11:48 PM IST

അ​യോ​ദ്ധ്യ​:​ ​രാ​മ​ക്ഷേ​ത്രം​ ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ ​ഉ​ത്ത​‌​ർ​പ്ര​ദേ​ശി​ലെ​ ​ഫൈ​സാ​ബാ​ദ് ​മ​ണ്ഡ​ല​ത്തി​ലെ​ ​ബി.​ജെ.​പി​യു​ടെ​ ​പ​രാ​ജ​യ​ത്തിൽ അ​യോ​ദ്ധ്യ​ ​നി​വാ​സി​ക​ളെ​ ​കു​റ്റ​പ്പെ​ടു​ത്തി​ ​രാ​മാ​ന​ന്ദ് ​സാ​ഗ​റി​ന്റെ​ ​രാ​മാ​യ​ണം​ ​സീ​രി​യ​ലി​ൽ​ ​ല​ക്ഷ്മ​ണ​നാ​യി​ ​അ​ഭി​ന​യി​ച്ച​ ​സു​നി​ൽ​ ​ലാ​ഹ്റി.​ ​രാ​മ​ക്ഷേ​ത്രം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​ന്ന​തി​ൽ​ ​ബി.​ജെ.​പി​യാ​ണ് ​മു​ഖ്യ​പ​ങ്കു​വ​ഹി​ച്ച​തെ​ന്ന് ​വി​ചാ​രി​ക്കു​ന്ന​വ​രെ​ ​നി​രാ​ശ​രാ​ക്കു​ന്ന​താ​ണ് ​ഫ​ല​മെ​ന്ന് ​സു​നി​ൽ​ ​ലാ​ഹ്റി​ ​പ​റ​ഞ്ഞു.


ഇ​ൻ​സ്റ്റ​​​ഗ്രാ​മി​ൽ​ ​പ​ങ്കു​വ​ച്ച​ ​വീ​ഡി​യോ​യി​ലാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ​രാ​മ​ർ​ശം.​ ​ബാ​ഹു​ബ​ലി​ ​സി​നി​മ​യി​ൽ​ ​ക​ട്ട​പ്പ​ ​ബാ​ഹു​ബ​ലി​യെ​ ​പി​ന്നി​ൽ​നി​ന്ന് ​കു​ത്തു​ന്ന​ ​ചി​ത്ര​വും​ ​താ​രം​ ​പ​ങ്കു​വ​ച്ചു.വ​ന​വാ​സം​ ​ക​ഴി​ഞ്ഞ് ​തി​രി​ച്ചെ​ത്തി​യ​ ​സീ​താ​ദേ​വി​യെ​ ​സം​ശ​യി​ച്ച​ ​അ​തേ​ ​അ​യോ​ദ്ധ്യാ​ ​പൗ​ര​ന്മാ​രാ​ണ് ​ഇ​വ​രെ​ന്ന് ​നാം​ ​മ​റ​ക്കു​ക​യാ​ണ്.​ ​ദൈ​വ​ത്തെ​പ്പോ​ലും​ ​നി​ഷേ​ധി​ക്കു​ന്ന​വ​രെ​ ​എ​ന്ത് ​വി​ളി​ക്കും​?​ ​സ്വാ​ർ​ത്ഥ​ർ.​ ​അ​യോ​ദ്ധ്യ​യി​ലെ​ ​പൗ​ര​ന്മാ​ർ​ ​എ​പ്പോ​ഴും​ ​ത​ങ്ങ​ളു​ടെ​ ​രാ​ജാ​വി​നെ​ ​വ​ഞ്ചി​ച്ചി​ട്ടു​ണ്ടെ​ന്ന​തി​ന് ​ച​രി​ത്രം​ ​സാ​ക്ഷി​യാ​ണ്.​ ​അ​വ​രെ​ക്കു​റി​ച്ചോ​ർ​ത്ത് ​നാ​ണി​ക്കു​ന്നു.​-​സു​നി​ൽ​ ​ലാ​ഹ്‌​റി​ ​കു​റി​ച്ചു.


ക​ങ്ക​ണ​ ​റ​ണൗ​ട്ടും​ ​അ​രു​ൺ​ ​ഗോ​വി​ലും​ ​വി​ജ​യി​ച്ച​തി​ൽ​ ​അ​ദ്ദേ​ഹം​ ​സ​ന്തോ​ഷം​ ​പ്ര​ക​ടി​പ്പി​ക്കു​ക​യും​ ​ചെ​യ്തു.​ ​ ലോ​ക്സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വ​ലി​യ​ ​തി​രി​ച്ച​ടി​യാ​ണ് ​യു.​പി​യി​ൽ​ ​ബി.​ജെ.​പി​ക്കു​ണ്ടാ​യ​ത്.​ ​അ​യോ​ദ്ധ്യ​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​ഫൈ​സാ​ബാ​ദ് ​മ​ണ്ഡ​ല​ത്തി​ൽ​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ ​ല​ല്ലു​സിം​ഗ് 54,000​ ​വോ​ട്ടു​ക​ൾ​ക്കാ​ണ് ​സ​മാ​ജ്‍​വാ​ദി​ ​പാ​ർ​ട്ടി​ ​സ്ഥാ​നാ​ർ​ത്ഥി​യോ​ട് ​തോ​റ്റ​ത്.

Advertisement
Advertisement