ക്ലബ് ഫൂട്ട് വാരാചരണം: ബോധവത്കരണം

Friday 07 June 2024 1:41 AM IST

തൃശൂർ: ലോകക്ലബ് ഫൂട്ട് വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ ഡെപ്യൂട്ടി മേയർ എം.എൽ.റോസി നിർവഹിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.കെ.ഷാജൻ അദ്ധ്യക്ഷനായി. കുഞ്ഞ് ജനിക്കുമ്പോൾ ഒരു പാദമോ ഇരു പാദങ്ങളോ കാൽക്കുഴിയിൽ നിന്നും അകത്തേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ക്ലബ് ഫൂട്ട്. ആദ്യ ദിവസങ്ങൾക്കുള്ളിൽ തന്നെ കണ്ടെത്തി ചികിത്സ പൂർത്തീകരിച്ചാൽ കുഞ്ഞിനെ വൈകല്യങ്ങളിൽ നിന്ന് രക്ഷിക്കാം. ഇക്കാര്യം ജനങ്ങളിലെത്തിക്കാനാണ് വാരാചരണം. ഗവ.മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ സൗജന്യ ചികിത്സ ലഭ്യമാക്കും. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.ടി.പി.ശ്രീദേവി, ഡോ.പി.സജീവ്കുമാർ, ഡോ.ടി.കെ.അനൂപ്, ഡോ.ശ്രീജിത്ത് എച്ച്.ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement