മോണിക്ക ഒരു എ ഐ സ്റ്റോറി

Sunday 09 June 2024 3:00 AM IST

മാദ്ധ്യമ പ്രവർത്തകൻ ഇ .എം അഷ്‌റഫ് കഥയും സംവിധാനവും നിർവഹിക്കുന്ന ഇന്ത്യയിലെ ആദ്യ എ ഐ സിനിമ മോണിക്ക ഒരു എ ഐ സ്റ്റോറി ജൂൺ 21ന് റിലീസ് ചെയ്യും. അമേരിക്കൻ മോട്ടിവേറ്റർ അപർണ മൾബറി പ്രധാന വേഷത്തിൽ എത്തുന്നു. ഗോപിനാഥ് മുതുകാട് , ശ്രീപദ്, കണ്ണൂർ ശ്രീലത ,സിനി എബ്രഹാം , ജ്യോതി , ശുഭ ,മണികണ്ഠൻ, മൻസൂർ പള്ളൂർ , പ്രസന്നൻ പിള്ള, കന്നഡ സംവിധായകൻ സന്ദേശ് ഷെട്ടി , അജയൻ അനിൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഗാനങ്ങൾ പ്രഭാവർമ്മ. സംഗീതം റോണി റാഫേൽ,​ യുനാസിയോ. സാംസ് പ്രൊഡക്ഷൻസ് നിർമിച്ച ചിത്രം തന്ത്ര മീഡിയ തിയേറ്റിൽ എത്തിക്കുന്നു .

Advertisement
Advertisement