വിദ്യാർത്ഥികളെ അനുമോദിക്കും

Saturday 08 June 2024 1:01 AM IST

കല്ലമ്പലം: മണമ്പൂർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അംഗങ്ങളുടെ കുട്ടികളിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്യും. 23ന് വൈകിട്ട് 4ന് സംഘടനാ ഓഫീസിലാണ് അനുമോദന ചടങ്ങ് നടക്കുന്നത്.അർഹരായ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് സഹിതം 15ന് മുൻപ് സെക്രട്ടറി ജി.ധർമ്മശീലനെ ഏല്പിക്കണം. ഫോൺ: 9846347161

Advertisement
Advertisement