ഡയറി പ്രൊമോട്ടർ കരാർ നിയമനം
Saturday 08 June 2024 12:10 AM IST
കോട്ടയം: ക്ഷീര വികസന വകുപ്പ് തീറ്റപ്പുൽകൃഷി നടപ്പാക്കുന്നതിനായി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിൽ കരാറടിസ്ഥാനത്തിൽ ഡയറി പ്രൊമോട്ടറെ നിയമിക്കുന്നു. 18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. ക്ഷീരവികസനയൂണിറ്റ് പരിധിയിൽ താമസിക്കുന്നവരായിരിക്കണം അപേക്ഷകർ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8000 രൂപ ഇൻസെന്റീവ് ലഭിക്കും. 14 ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ബന്ധപ്പെട്ട ക്ഷീരവികസനയൂണിറ്റിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോം അതത് ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ ലഭിക്കും. ഫോൺ: 04812562768