മത്സ്യകർഷക പുരസ്‌കാരം

Saturday 08 June 2024 1:11 AM IST

കോട്ടയം : ഈ വർഷത്തെ മത്സ്യകർഷക പുരസ്‌കാരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. ജൂലായ് 10ന് പുരസ്‌കാരം വിതരണം ചെയ്യും. മികച്ച ശുദ്ധജല കർഷകർ, ഓരുജല കർഷകർ, ചെമ്മീൻ കർഷകർ, നൂതന മത്സ്യകൃഷി നടപ്പാക്കുന്ന കർഷകർ, പിന്നാമ്പുറം മത്സ്യവിത്തുത്പാദന യൂണിറ്റ് കർഷകർ, പരിസ്ഥിതി സൗഹൃദ മത്സ്യകർഷകൻ വിഭാഗങ്ങളിലായി സംസ്ഥാനതലത്തിൽ മൂന്നുസ്ഥാനക്കാർക്കും മത്സ്യകൃഷിക്കായി മികച്ച രീതിയിൽ തുക വകയിരുത്തി പ്രവർത്തിച്ച തദ്ദേശ സ്ഥാപനങ്ങൾക്കും പുരസ്‌കാരം നൽകും. ഫിഷറീസ് വകുപ്പിലെ ഗുണഭോക്താക്കൾ അല്ലാത്ത മത്സ്യകർഷകരെയും പുരസ്‌കാരത്തിനായി പരിഗണിക്കും. അപേക്ഷ ഫോം മത്സ്യഭവൻ ഓഫീസുകളിലും മത്സ്യകർഷക വികസന ഏജൻസി ഓഫീസിലും ലഭ്യമാണ്. ഫോൺ :04829291550,04812434039,04822299151

Advertisement
Advertisement