ഡാക് അദാലത്ത് ജൂൺ 13 ന്

Saturday 08 June 2024 12:12 AM IST

കോട്ടയം: തപാൽ സേവനരംഗത്തെ പരാതികൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ചങ്ങനാശ്ശേരി ഡിവിഷനിലെ പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ വച്ച് 13 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഡിവിഷണൽ ഡാക് അദാലത്ത് നടത്തും. തപാൽ സേവനങ്ങളെ സംബന്ധിച്ച പരാതികൾ, സേവനം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ പൊതുജനങ്ങളിൽനിന്ന് 11 വരെ സ്വീകരിക്കും. അദാലത്തിൽ ചങ്ങനാശ്ശേരി ഡിവിഷനിലെ തപാൽ സേവനങ്ങളുമായി ബന്ധപ്പെട്ട തപാൽ, പാഴ്‌സലുകൾ, കൗണ്ടർ സേവനങ്ങൾ, സേവിംഗ്‌സ് ബാങ്ക്, മണി ഓർഡർ തുടങ്ങി എല്ലാ കേസുകളും പരിഗണിക്കുന്നതാണ്. മുൻ അദാലത്തിൽ കൈകാര്യം ചെയ്ത കേസുകൾ ഈ അദാലത്തിൽ പരിഗണിക്കുന്നതല്ല. ഫോൺ: 04812424444.

Advertisement
Advertisement