ട്യൂഷൻ ടീച്ചർ അപേക്ഷിക്കാം

Saturday 08 June 2024 12:13 AM IST

കോട്ടയം: പട്ടികജാതി വികസനവകുപ്പിന്റെ പാലായിലെ പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ പാർട്ട് ടൈം ട്യൂഷൻ എടുക്കുന്നതിനു യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യു.പി. വിഭാഗത്തിൽ ഒന്നും ഹൈസ്കൂൾ വിഭാഗത്തിൽ കണക്ക്, ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്‌സ്, നാച്ചുറൽ സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിലും ട്യൂഷൻ ടീച്ചർമാരെ ആവശ്യമുണ്ട്. യോഗ്യരായവർ ജൂൺ 12 ന് വൈകിട്ട് അഞ്ചിനകം പാലാ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ളാലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 8547630067,9645647492

Advertisement
Advertisement