ഫാമിലി ത്രില്ലർ ബിഗ് ബെൻ ടീസർ

Saturday 08 June 2024 6:00 AM IST

അനു മോഹനും അദിതി രവിയും പ്രധാന വേഷത്തിൽ എത്തുന്ന ബിനോ അ​ഗസ്റ്റിൻ സംവിധാനം ചെയ്യുന്ന ഫാമിലി ത്രില്ലർ ചിത്രം ബിഗ് ബൈൻ ടീസർ റിലീസ് ചെയ്തു.യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ബിഗ് ബെൻ ഒരുങ്ങുന്നത്.

യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന ലൗവ്‍ലി നാട്ടിൽ പൊലീസ് ഉ​ദ്യോ​ഗസ്ഥനായ ഭർത്താവ് ജീൻ ആന്റണിയെയും കുഞ്ഞിനെയും അവിടേക്ക് എത്തിക്കുന്നതും അവരുടെ ജീവിതത്തിൽ ആക്സ്മികമായി നടക്കുന്ന സംഭവങ്ങളുമാണ് പ്രമേയം.വിനയ് ഫോർട്ട്, മിയ, ചന്തുനാഥ് , വിജയ് ബാബു, ജാഫർ ഇടുക്കി, ബിജു സോപാനം,നിഷാ സാരം​ഗ്, പ്രജയ് കമ്മത്ത് , എൽദോ തോമസ് ,സിബി അരഞ്ഞാണി,ബേബി ഹന്ന മുസ്തഫ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.സജാദ് കാക്കുവാണ് ഛായാ​ഗ്രഹണം. ബി.കെ ഹരിനാരായണന്റെ വരികൾക്ക് കൈലാസ് മേനോൻ സം​ഗീതം പകരുന്നു. എഡിറ്റർ- റിനോ ജേക്കബ്, പശ്ചാത്തല സം​ഗീതം- അനിൽ ജോൺസൻ, പ്രൊഡക്ഷൻ ഡിസൈനർ - അരുൺ വെഞ്ഞാറമൂട് , സംഘട്ടനം- റൺ രവി, അസ്സോസിയേറ്റ് പ്രൊഡ്യൂസർ -കൊച്ചുറാണി ബിനോ,
ബ്രയിൻ ട്രീ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഫ്രൈഡെ ടിക്കറ്റ് ജൂൺ 28ന് തിയേറ്രറിൽ എത്തിക്കുന്നു. പി.ആർ. ഒ വാഴൂർ ജോസ്.


Advertisement
Advertisement