മാടായിപ്പാറയിൽ മഴ നടത്തം

Friday 07 June 2024 9:48 PM IST

പഴയങ്ങാടി:ജൈവവൈവിധ്യ കേന്ദ്രമായ മാടായിപ്പാറയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും ജൈവവൈവിധ്യ ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മഴ നടത്തം സംഘടിപ്പിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ ഉദ്ഘാടനം ചെയ്തു. ഒരുമിക്കാം അരുവിക്കായി എന്ന സന്ദേശം ഉയർത്തിയാണ് . ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചത്. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.വിമല അദ്ധ്യക്ഷത വഹിച്ചു. പ്രേമ സുരേന്ദ്രൻ , എ.വി.രവീന്ദ്രൻ, ഇബ്രാഹിം കുട്ടി ഹാജി, വിജേഷ് മാട്ടൂൽ, പ്രേമ സുരേന്ദ്രൻ ,രേഷ്മ പരാഗൻ, സുരേഷ് എന്നിവർ സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നടൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ നിർവ്വഹിച്ചു.

Advertisement
Advertisement