ബസ് ജീവനക്കാർക്കെതിരെ കേസെടുത്തു

Friday 07 June 2024 9:51 PM IST

തളിപ്പറമ്പ്:ഓട്ടോ ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചതായുള്ള പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ബസ് ഡ്രൈവർ അഭിജിത്തിനും മറ്റു നാലു പേർക്കെതിരെയാണ് കേസേടുത്തത് യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ട് ബസ് തൊഴിലാളികൾ മർദിച്ചതായാണ് തളിപ്പറമ്പിലെ ഓട്ടോറിക്ഷ ഡ്രൈവർ കെ. യാക്കൂബ് പരാതി നൽകിയത്. തളിപ്പറമ്പിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവർ കുറ്റിയേരിയിലെ യാക്കൂബ് ബക്കളത്തേക്ക് ട്രിപ്പ് പോയി തിരിച്ചു വരുമ്പോൾ കുറ്റിക്കോൽ പാലത്തിനും ബസ് സ്റ്റോപ്പിനുമിടയിൽ വച്ച് ഒരു യാത്രക്കാരി കൈകാണിച്ചപ്പോൾ അവരെ കയറ്റാനായി ഓട്ടോറിക്ഷ നിർത്തുകയും അപ്പോൾ തൊട്ടു പിന്നാലെ വരികയായിരുന്ന ബസ് ഓട്ടോറിക്ഷയ്ക്ക് മുന്നിൽ തടസമായി നിർത്തിയിട്ട ശേഷം യാക്കൂബിനെ ചെറുകുന്ന് ധർമ്മശാല തളിപ്പറമ്പ് വെള്ളാവ് റൂട്ടിൽ സർവ്വീസ് നടത്തുന്ന ശ്രീലക്ഷ്മി ബസിലെ ജീവനക്കാർ മർദിക്കുകയായിരുന്നുവെന്നാണ് പരാതി.

Advertisement
Advertisement