തളിപ്പറമ്പിൽ വിദ്യാർത്ഥി പ്രതിഭകൾക്ക് ആദരം

Friday 07 June 2024 9:53 PM IST

തളിപ്പറമ്പ് :തളിപ്പറമ്പ് നിയോജക മണ്ഡലം സമഗ്രവിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി 2024ലെ എസ്.എസ്. എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.സി പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും വിവിധ സർവകലാശാല പരീക്ഷകളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും ആദരിക്കുന്നു. വിജയത്തിളക്കം 2024 എന്ന പേരിൽ 13 ന് വൈകുന്നേരം 3.30ന് കണ്ണൂർ ഗവ.എൻജിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മണ്ഡലത്തിലെ അർഹരായ മുഴുവൻ കുട്ടികളും പേരും ഫോട്ടോയും ജൂൺ 10ന് മുന്നേ തളിപ്പറമ്പ് എം.എൽ.എ ഓഫീസിൽ നേരിട്ടോ mlaofficetaliparamba@gmail.com എന്ന ഇമെയിൽ അഡ്രസ്സിലോ അയക്കണം. മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ മാത്രം വിവരങ്ങൾ അയച്ചാൽ മതിയാകും.

Advertisement
Advertisement