നീറ്റ് : സത്യവാങ്മൂലം സമർപ്പിക്കണം

Saturday 08 June 2024 4:40 AM IST

ന്യൂഡൽഹി: നീറ്റ് മാർക്ക് വിവാദത്തിൽ പത്ത് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് (എൻ.ടി.എ) കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശം. പരീക്ഷയിൽ ക്രമക്കേട് ആരോപിച്ചുള്ള പൊതുതാത്പര്യ ഹർജിയിലാണ് ഉത്തരവ്. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.

മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയപ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിന്തുടരുന്ന സംവരണനയങ്ങൾ എങ്ങനെ നടപ്പാക്കിയെന്നതും വ്യക്തമാക്കണമെന്ന് ജസ്റ്റിസ് അപൂർവ സിൻഹ റേയും, ജസ്റ്റിസ് കൗഷക് ചന്ദയും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു. പരീക്ഷാ രേഖകൾ ഭദ്രമായി സൂക്ഷിക്കണം. പരീക്ഷയ്ക്ക് മതിയായ സമയം ലഭിച്ചില്ലെന്ന പരാതിയുമായി ടെസ്റ്റിംഗ് ഏജൻസിയെ സമീപിച്ച വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷയിൽ പ്രസക്തമല്ലാത്ത 2013ലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി നിയമവിരുദ്ധമായി ഗ്രേസ്‌മാർക്ക് നൽകിയെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

Advertisement
Advertisement