സാമ്പത്തിക ക്രമക്കേട്;സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

Saturday 08 June 2024 5:50 AM IST

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പൂജപ്പുര സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്ത് സർക്കാർ ഉത്തരവിറക്കി.പൂജപ്പുര സെൻട്രൽ ജയിലിലെ ചപ്പാത്തി യൂണിറ്റിന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ.എൻ.സന്തോഷ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്‌.2023ൽ വിജിലൻസ്, ജയിൽ നടത്തിയ റെയ്ഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ഉത്തരവിറക്കിയത്.

പൂജപ്പുര സെൻട്രൽ ജയിലിൽ ചപ്പാത്തി നിർമ്മാണ യൂണിറ്റിൽ ചില്ലിച്ചിക്കൻ ഉണ്ടാക്കാനെത്തിച്ച കോഴിയിറച്ചിയിലെ ക്രമക്കേട് വിജിലൻസ് കണ്ടെത്തിയ സാഹചര്യത്തിലാണ് സസ്പെൻഷൻ.ജയിലിൽ ഒരു ദിവസം എത്തിക്കുന്നത് 300 കിലോ കോഴിയിറച്ചിയാണ്. എന്നാൽ രജിസ്റ്ററുകളിൽ ഇത് 800 കിലോയായി മാറും. 500 കിലോ കോഴിയിറച്ചിയുടെ വിലയായ 54,000 രൂപ അധികമായി വെട്ടിക്കും.ഇതാണ് വിജിലൻസ് കണ്ടെത്തിയത്.10 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നതായാണ് കണക്ക്.

Advertisement
Advertisement