അ​ക്കാ​ദ​മി​ക് ക​ല​ണ്ടർ പുനഃപരിശോധിക്കണം

Saturday 08 June 2024 1:56 AM IST

ആ​ല​പ്പു​ഴ: 25 ശ​നി​യാ​ഴ്ച​കൾ ഉൾ​പ്പെ​ടു​ത്തി ഈ അ​ദ്ധ്യ​യ​ന വർ​ഷം 220 പ്ര​വൃ​ത്തി ദി​ന​ങ്ങ​ളാ​ക്കി സർ​ക്കാർ പു​റ​ത്തി​റ​ക്കി​യ അ​ക്കാ​ദ​മി​ക് ക​ല​ണ്ടർ
പു​നഃപ​രിശോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്സ് സെന്റർ (കെ.എ​സ്.ടി.സി ) ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഈ വർ​ഷ​ത്തെ പ്ര​വൃ​ത്തി ദി​ന​ങ്ങൾ ക്യു.ഐ.പി യോ​ഗ​ത്തിൽ ചർ​ച്ച​ ചെ​യ്ത് തീ​രു​മാ​ന​മെ​ടു​ത്ത​താ​ണ്. കു​ട്ടി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള​താ​ണ് നി​ല​വി​ലെ ക​ല​ണ്ട​റെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി. അ​ദ്ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യി സർ​ക്കാർ ചർ​ച്ച​ക്ക് ത​യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡന്റ് എ​സ്. ശ്രീ​കു​മാർ അദ്ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. ജ​ന​റൽ സെ​ക്ര​ട്ട​റി ഷാ​ജു വി.രാ​ജ്, ശു​ഭാ​ച​ന്ദ്രൻ, ടെൽ​മ വർ​ഗീ​സ്, ശ്രീ​ല​തി​ക, ബി.അ​രുൺ, പി.പ്ര​ഭാ​ത്, അ​ഷേ​ദ്‌മോൻ എ​ന്നി​വർ പ്ര​സം​ഗി​ച്ചു.

Advertisement
Advertisement