പാലിയേറ്റീവ് നഴ്‌സ് ഒഴിവ്

Saturday 08 June 2024 12:17 AM IST

നന്തിക്കര: പറപ്പൂക്കര, പന്തല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു. ജെ.പി.എച്ച്.എൻ, എ.എൻ.എം, ജനറൽ നഴ്‌സിംഗ്, ബി.എസ്.സി നഴ്‌സിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബി.സി.സി.പി.എൻ കോഴ്‌സ് അധിക യോഗ്യതയായി പരിഗണിക്കുന്നതും നിലവിൽ ആ യോഗ്യത ഇല്ലാത്തവർ അത് ആറ് മാസത്തിനകം നേടിയെടുക്കേണ്ടതുമാണ്. മേൽപ്പറഞ്ഞ യോഗ്യതകൾ കേരള നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കൗൺസിലിന്റെ അംഗീകാരത്തിന് വിധേയമായിരിക്കണം. ഈ മാസം 14ന് വൈകിട്ട് നാലിന് മുമ്പായി ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് അപേക്ഷ ലഭിച്ചിരിക്കണം. വിവരങ്ങൾക്ക് ഫോൺ: 7306516341.

Advertisement
Advertisement