യൂണിഫോം വിതരണവും അനുമോദനവും

Saturday 08 June 2024 12:20 AM IST

പാഞ്ഞാൾ: പാഞ്ഞാൾ പഞ്ചായത്തിലെ ഹരിത കർമ്മ സേനാ അംഗങ്ങൾക്ക് യൂണിഫോം വിതരണവും അംഗങ്ങളുടെ മക്കൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. എ.കെ. ഉണ്ണിക്കൃഷ്ണൻ, നിർമ്മല രവികുമാർ, രമണി തലച്ചിറ, ആൽഫ്രഡ് സോജൻ, കെ.വി. സതീശൻ, കെ.വി. പ്രകാശൻ, രാധാകൃഷ്ണൻ, ലത ഭാസ്‌കരൻ, ഉഷ, അശ്വതി സജു, രാമദാസ് കാറാത്ത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്കുള്ള ആദരസദസ്സിൽ ഉപഹാരവും നൽകി. ഹരിത കർമ്മ സേനാംഗങ്ങൾക്ക് യൂണിഫോമും റെയിൻകോട്ടും വിതരണം ചെയ്തു.

Advertisement
Advertisement