അടുക്കള ബ്ലോക്കിന്റെ നിർമ്മാണം ആരംഭിച്ചു
Saturday 08 June 2024 12:42 AM IST
കോടാലി : എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് കടമ്പോട് എ.എൽ.പി സ്കൂളിൽ അടുക്കള ബ്ലോക്കിന്റെ നിർമ്മാണം ആരംഭിച്ചു. കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി അദ്ധ്യക്ഷയായി.
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റോ കൈതാരത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സജിത രാജീവൻ, സ്കൂൾ മാനേജർ രജതാ രാമചന്ദ്രൻ, ഷൈബി സജി, സുമിത ഗിരീഷ്, ശിവരാമൻ പോതിയിൽ, ജോൻസി സിൽജോ, പി.എം.ലിഷോ എന്നിവർ സംസാരിച്ചു.